തിരുവനന്തപുരം: വി.എസ് നടത്തിയ അച്ചടക്ക ലംഘനത്തിനെതിരായുള്ള നടിപടി താക്കീതിലൊതുക്കി കേന്ദ്ര കമ്മിറ്റി. വി.എസിനെതിരെ കടുത്ത നിലപാട് വേണ്ടെന്ന് നേരത്തെ തന്നെ പി.ബി കമ്മീഷന്‍ അഭിപ്രായപ്പെട്ടിരുന്നു.പാര്‍ട്ടി സെക്രട്ടേറിയേറ്റില്‍ ഉള്‍പ്പെടുത്തണമെന്ന വി.എസിന്റെ ആവശ്യം കേന്ദ്രകമ്മിറ്റി തള്ളി. പകരം സംസ്ഥാന സമിതിയില്‍ സ്ഥിരം ക്ഷണിതാവായി മാത്രം ഒതുക്കി. സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കാനും സംസാരിക്കുവാനുമുള്ള അവസരം അദ്ദേഹത്തിന് ലഭിക്കും. അതേസമയം വേട്ടെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയില്ല.

പ്രായാധിക്യവും പാര്‍ട്ടിച്ചട്ടങ്ങളും കാരണമാണ് ഈ ആവശ്യം തള്ളിയതെന്ന് വി.എസിനെബോധ്യപ്പെടുത്തും. പാര്‍ട്ടി ശിക്ഷാ നടപടികളില്‍ ഏറ്റവും ലഘുവായതാണ് വി.എസിന് നല്‍കിയ താക്കീത്. ഇതേ സമയം ബന്ധു നിയമന വിവാദവുമായി ബന്ധപ്പെട്ട് മന്ത്രി സ്ഥാനം രാജി വയ്‌ക്കേണ്ടി വന്ന ഇ.പി. ജയരാജനെതിരെയും പി.കെ ശ്രീമതിക്കതിരെയുമുള്ള നടപടികള്‍ അടുത്ത കേന്ദ്ര കമ്മിറ്റി യോഗത്തില്‍ തീരുമാനിക്കും.