പാക്ക് പ്രകോപനം തുടരുന്നതിനിടെ വാഗാ അതിര്‍ത്തിയിൽ സന്തോഷ നിമിഷം: അഭിനന്ദന്‍ വര്‍ദ്ധമാനെ സ്വീകരിക്കാൻ നിരവധിപേർ

  • Post category:news
  • Reading time:1 min read
You are currently viewing പാക്ക് പ്രകോപനം തുടരുന്നതിനിടെ വാഗാ അതിര്‍ത്തിയിൽ സന്തോഷ നിമിഷം: അഭിനന്ദന്‍ വര്‍ദ്ധമാനെ സ്വീകരിക്കാൻ നിരവധിപേർ

ദില്ലി: പാകിസ്ഥാന്‍റെ കസ്റ്റഡിയിലുള്ള ഇന്ത്യന്‍ വ്യോമസേനാ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ ഇന്ത്യക്ക് കെെമാറുക വാഗാ അതിര്‍ത്തി വഴി. അഭിനന്ദനെ ഇന്ത്യയ്ക്ക് കൈമാറുമെന്ന് പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇന്ത്യ-പാക് സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ പാക്സിസ്ഥാന്‍ പാര്‍ലമെന്‍റിന്‍റെ സംയുക്ത സമ്മേളനം വിളിച്ചു ചേർത്ത് എടുത്ത തീരുമാനമാണ് അഭിനന്ദന്‍ വര്‍ദ്ധമാനെ വിട്ടയക്കുക എന്നത്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സമാധാനം പുനസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ അഭിനന്ദനെ തിരിച്ചയക്കും എന്നാണ് ഇമ്രാന്‍ ഖാന്‍ പറഞ്ഞത്.

ഈ തീരുമാനത്തെ ഇന്ത്യ സ്വാഗതം ചെയ്തു. അഭിനന്ദന്‍ വര്‍ദ്ധമാനെ സ്വീകരിക്കാൻ വാഗാ അതിര്‍ത്തിയിൽ ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥരും അഭിനന്ദന്‍ വര്‍ദ്ധമാൻ്റെ കുടുംബവും എത്തിയിട്ടുണ്ട്. നിരവധി പേര് അഭിവാദ്യമർപ്പിച്ച് വാഗാ അതിർത്തിയിൽ എത്തിയിട്ടുണ്ട്. വാദ്യ മേളങ്ങളുടെ അകമ്പടിയോടെയാകും വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ ഇന്ത്യ സ്വീകരിക്കുക. ഈ രംഗം ചിത്രീകരിക്കാൻ ദേശീയ അന്തർ ദേശീയ മാധ്യമങ്ങളും വാഗാ അതിര്‍ത്തിയിൽ നിലയുറപ്പിച്ചിരിക്കുകയാണ്.

0Shares