കറാച്ചി: പാക്കിസ്ഥാന്റെ പുതിയ സൈനിക മേധാവിയായി ജനറൽ ഖമർ ജാവേദ് ബജ്വ നിയമിതനായി. റഹീൽ അഹമദ് വിരമിച്ച ഒഴിവിലാണ് ബജ്വ സൈനികമേധാവിയായി നിയമിതനായത്. ജനറൽ സുബൈർ ഹയാതിനെ ജോയിൻറ് ചീഫ് സ്റ്റാഫ് കമ്മറ്റിയുടെ തലവനായും നിയമിച്ചു.

പാക്കിസ്ഥാൻ മിലട്ടറി അക്കാദമിയുടെ 62ാം കോഴ്സിലൂടെയാണ് ബജ്വ സൈന്യത്തിൽ എത്തിയത്. 1982ൽ പാക്കിസ്ഥാൻ ആർമിയുടെ സിന്ധ് റെജിമെൻറിലൂടെയായിരുന്ന അദേഹം തെൻറ സൈനിക സേവനം ആരംഭിച്ചത്. മുൻപ് ആർമി ട്രയിനിങ് ആൻഡ് ഇവാലുവേഷെൻറ തലവനായും ബജ്വ സേവനമനുഷ്ടിച്ചിട്ടുണ്ട്.
