ലാഹോര്‍: പാകിസ്ഥാനിലെ സര്‍ഗോധയിലെ ദര്‍ഗയില്‍ മനോരോഗിയായ മതപുരോഹിതന്‍ 20 പേരെ കൊലപ്പെടുത്തി. മൃഗീയമായി പീഡിപ്പിച്ചതിനുശേഷമാണ് പുരോഹിതനും സഹായിയും മൂന്ന് സ്ത്രീളകടക്കമുള്ളവരെ കൊലപ്പെടുത്തിയത്. ചെയ്ത പാപങ്ങള്‍ തീര്‍ക്കാന്‍ ദര്‍ഗയിലെത്തിയ വിശ്വാസികളെയാണ് അബ്ദുള്‍ വഹീബ് എന്ന പുരോഹിതനും അയാളുടെ സഹായി യൂസഫും ചേര്‍ന്ന് കൊലപ്പെടുത്തിയത്.

ഇയാള്‍ ആക്രമിച്ച രണ്ട് സ്ത്രീകളടക്കമുള്ള മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വിശ്വാസികള്‍ക്ക് മയക്കുമരുന്ന് നല്‍കി അബോധാവസ്ഥയിലായിരുന്ന അവരെ വിവസ്ത്രരാക്കി കമ്പുകൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ച ശേഷം കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന്റെ പിന്നിലെ കാരണം അറിവായിട്ടില്ല. പുരോഹിതനെയും സഹായിയേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.