പാകിസ്താനിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഭീകരാക്രമണം; ഏറ്റുമുട്ടൽ തുടരുന്നു

  • Post category:news
  • Reading time:1 min read
You are currently viewing പാകിസ്താനിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഭീകരാക്രമണം; ഏറ്റുമുട്ടൽ തുടരുന്നു

പാകിസ്താനില്‍ ബലൂചിസ്താന്‍ പ്രവിശ്യയിലെ ഗ്വാദറില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഭീകരാക്രമണം. ഗ്വാദറിലെ പേള്‍ കോണ്‍ടിനെന്റല്‍ ഹോട്ടലിലാണ് നാല് ഭീകരര്‍ നുഴഞ്ഞുകയറി ആക്രമണം നടത്തിയത് . വൈകുന്നേരം 4.50ഓടെയാണ് ആക്രമണമുണ്ടായത്. ഇപ്പോഴും ഭീകരരും സുരക്ഷാ ഭടന്മാരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹോട്ടലിലെ താമസക്കാരില്‍ ഭൂരിഭാഗം പേരെയും സുരക്ഷിത ഇടങ്ങളിലേയ്ക്ക് മാറ്റിയിട്ടുണ്ട് എന്ന് പാക് അധികൃതര്‍ പറയുന്നു. വിദേശികളാരും ഹോട്ടലിലില്ല. ബിസിനസ് ആവശ്യങ്ങള്‍ക്കായി വരുന്നവരും ടൂറിസ്റ്റുകളും ധാരാളമായി എത്തുന്ന ഹോട്ടലാണിത്. ഗ്വാദറില്‍ ചൈന തുറമുഖം നിര്‍മ്മിക്കുന്നുണ്ട്.

ചൈനയിലെ സിംഗ്ജിയാംഗ് പ്രവിശ്യയെ ഗ്വാദര്‍ തുറമുഖവുമായി റെയില്‍ മാര്‍ഗം അടക്കം ബന്ധിപ്പിക്കാനുള്ള പദ്ധതിയും നിലവിലുണ്ട്. ഗ്വാദറിലെ ഒര്‍മാരയ്ക്ക് സമീപം 11 സൈനിക ഉദ്യോഗസ്ഥര്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത് ആഴ്ചകള്‍ക്ക് മുമ്പാണ്.

0Shares