പശു പാല്‍ മാത്രമല്ല, ഓക്‌സിജനും തരുമെന്ന് കണ്ടെത്തല്‍!

  • Post category:news
  • Reading time:1 min read
You are currently viewing പശു പാല്‍ മാത്രമല്ല, ഓക്‌സിജനും തരുമെന്ന് കണ്ടെത്തല്‍!

രാജസ്ഥാന്‍: പുത്തന്‍ കണ്ടെത്തലുകളാണ് രാജസ്ഥാനിലെ വിദ്യാഭ്യാസ മന്ത്രി വസുദേവ് ദേവ്‌നാനി നടത്തിയിരിക്കുന്നത്. ഓക്‌സിജന്‍ ശ്വസിക്കുകയും പുറത്ത് വിടുകയും ചെയ്യുന്ന അപൂര്‍വ ജീവിയാണ് പശുവെന്നാണ് ഈ വിദ്വാന്റെ കണ്ടുപിടിത്തം. അതുകൊണ്ടുതന്നെ പശുവിന് ശാസ്ത്രീയമായി ഏറെ പ്രാധാന്യമുണ്ടെന്നും അദ്ദേഹം സമര്‍ഥിക്കുന്നു.
രാജസ്ഥാനിലെ അക്ഷയ് പാത്ര ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പരിപാടിയിലാണ് മന്ത്രി ഈ കണ്ടുപിടിത്തം പ്രഖ്യാപിച്ചത്. പശുവിന്റെ പ്രാധാന്യത്തെക്കുറിച്ച് നാം ഏറെ ബോധവാന്മാരാകേണ്ടതുണ്ടെന്നും ഈ സന്ദേശം എല്ലാവരിലേക്കും എത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. ആഗോളതാപനത്തിന് കാരണമായ ഹരിത ഗേഹവാതകങ്ങള്‍ പുറത്തുവിടുന്ന ജീവികളിലൊന്നാണ് പശുവെന്ന ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ടിന് നേരെ വിപരീതമാണ് ബിജെപി മന്ത്രിയുടെ കണ്ടുപിടിത്തം.  പശുവിനെക്കുറിച്ചുള്ള മന്ത്രിയുടെ ഈ ‘കണ്ടുപിടിത്തതിന്’ എത്രമാത്രം ശാസ്ത്രീയ അടിത്തറയുണ്ടെന്ന് ആവോ ആര്‍ക്കറിയാം?. ഏതായാലും അത് തെളിയിക്കേണ്ട ചുമതല ശാസ്ത്രജ്ഞന്‍മാരുടേതാണ്.
0Shares