പളനിസ്വാമിയെ മുന്‍ നിര്‍ത്തി ശശികലയുടെ പുതിയ തന്ത്രം.

  • Post category:news
  • Reading time:1 min read
You are currently viewing പളനിസ്വാമിയെ മുന്‍ നിര്‍ത്തി ശശികലയുടെ പുതിയ തന്ത്രം.

ചെന്നൈ: അണ്ണാ ഡി.എം.കെ നിയമസഭാകക്ഷി നേതാവായി ജലസോചനമന്ത്രി എടപ്പാടി പളനിസ്വാമിയെ തെരഞ്ഞെടുത്ത് ശശികലയുടെ പുതിയ തന്ത്രം. അണ്ണാ ഡി.എം.കെ എം.എല്‍.എമാരെ പാര്‍പ്പിച്ചിരിക്കുന്ന കൂവത്തൂരിലെ റിസോര്‍ട്ടില്‍ ചേര്‍ന്ന യോഗത്തിലാണ് പുതിയ തീരുമാനം. അതിനു പിന്നാലെ കാവല്‍ മുഖ്യമന്ത്രിയായ പനീര്‍ശെല്‍വത്തെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും നീക്കം ചെയ്തു. അതോടൊപ്പം ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കുമെന്ന് പളനിസ്വാമി അറിയിച്ചു. പളനിസ്വാമിയെ പിന്തുണച്ച് കൊണ്ട് എം.എല്‍.എമാര്‍ കത്തില്‍ ഒപ്പ് വച്ചതായും റിപ്പോര്‍ട്ടുണ്ട്.

0Shares