ചെന്നൈ: നിയമസഭ വിളിക്കും മുമ്പ് സത്യപ്രതിജ്ഞയ്ക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ട് പളനിസ്വാമിയും അണ്ണാ ഡി.എം.കെയുടെ 12 അംഗങ്ങളും കൂടി ഗവര്‍ണറെ കണ്ടു. തമിഴ്നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധി അവസാനിക്കാന്‍ തന്നെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് പളനിസ്വാമി ഗവര്‍ണര്‍ക്ക് നിവേദനം നല്കി. ഒപ്പം പളനി സ്വാമിയെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള എം.എല്‍.എമാരുടെ കത്തും ഗവര്‍ണര്‍ക്ക് കൈമാറി. ഭൂരിഭാഗം എം.എല്‍.എമാരുടെയും പിന്തുണ തനിക്കാണെന്ന് പളനിസ്വാമി ഗവര്‍ണറെ അറിയിച്ചു. ഇതിനു പിന്നാലെ പനീര്‍ശെല്‍വവും ഉടന്‍ ഗവര്‍ണറെ കണ്ടേക്കാമെന്ന് സൂചനയുണ്ട്.
