പലഭാഗത്തും പലരും കുടുങ്ങിക്കിടക്കുന്നു; നാട്ടില്‍ നടക്കുന്ന സംഭവത്തില്‍ ആശങ്കയിലാണ് വിദേശത്തുള്ളവര്‍

  • Post category:news
  • Reading time:1 min read
You are currently viewing പലഭാഗത്തും പലരും കുടുങ്ങിക്കിടക്കുന്നു; നാട്ടില്‍ നടക്കുന്ന സംഭവത്തില്‍ ആശങ്കയിലാണ് വിദേശത്തുള്ളവര്‍

കൊച്ചി: പത്തനംതിട്ടയില്‍ അടക്കം താഴ്ന്ന പ്രദേശത്ത് വെള്ള കയറിയതിനാല്‍ നൂറുകണക്കിന് ആളുകള്‍ കുടുങ്ങികിടക്കുന്നു. വീടിന്റെ പകുതിഭാഗവും വെള്ളത്തിലായി. പലരും മുകള്‍ നിലയില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. ഭക്ഷണവും ശുദ്ധജലവും ലഭിക്കാത്ത അവസ്ഥ. രക്ഷാപ്രവര്‍ത്തകര്‍ എത്തിപ്പെടാത്ത പ്രദേശത്തുള്ളവര്‍ ആശങ്കയിലാണ്. പലരുടെയും കുടുംബം ഗള്‍ഫില്‍നിന്നും വിളിച്ചുപറയുന്ന വിവരമാണ് പുറത്തറിയുന്നത്. അവരുടെ കുടുംബാംഗങ്ങളെ വിളിച്ചല്‍ വിവരമില്ലാത്തതിനാല്‍ ഒറ്റപ്പെട്ടിട്ടുണ്ടാകാം എന്നാണ് പറയുന്നത്. വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടതിനെ തുടര്‍ന്നു മൊബൈല്‍ ഫോണുകള്‍ ഓഫായതോടെ മാതാപിതാക്കളുടെ യാതൊരു വിവരവും ലഭിക്കാത്തതിന്റെ ആധിയിലാണു വിദേശത്തുള്ള മക്കള്‍. പഴയ വീടുകളുടെ ടെറസില്‍ കഴിയുന്നവര്‍ വീടുകള്‍ ഇടിഞ്ഞുവീഴുമെന്ന ഭീതിയിലുമാണ്. സൈന്യത്തിന്റെ കൂടുതല്‍ ഇടപെടല്‍ ആവശ്യമാണ്. വ്യോമ മാര്‍ഗം മാത്രമേ ഇനി രക്ഷാപ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാകാനാകു. സൈന്യം ഇപ്പോള്‍ നടത്തുന്ന പ്രവര്‍ത്തനം കൂടുതല്‍ ആളുകളെ രക്ഷിക്കാന്‍ സഹായകരമാകുന്നുണ്ട്.

0Shares