കൊച്ചി: പറവൂര്‍ പള്ളിയില്‍ അഭയം തേടിയ ആറു പേര് മരിച്ചതായി സ്ഥിരീകരണം. നോര്‍ത്ത് കുത്തിയതോടുള്ള പള്ളിയുടെ ഒരു ഭാഗം ഇടിഞ്ഞാണ് അപകടം ഉണ്ടായത്. പറവൂര്‍ എം.എല്‍.എ വി ഡി സതീശന് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കനത്ത മഴയെ തുടര്‍ന്ന് പള്ളിയുടെ ഒരു ഭാഗം ഇടിഞ്ഞപ്പോള്‍ അതിനടിയില്‍ ഇവര്‍ പെട്ടുപോകുകയായിരുന്നു.
പറവൂര്‍ മേഖലയില്‍ ഏതാണ്ട് ഏഴായിരത്തോളം പേര് കുടുങ്ങിക്കിടക്കുകയാണെന്നും അവരെ രക്ഷിക്കുന്നതിന് സഹായം അഭ്യര്‍ത്ഥിച്ചിട്ടും ഒരു ഫലവും ഉണ്ടായില്ലെന്നും വി.ഡി.സതീശന് പറഞ്ഞു.
പറവൂര്‍ പള്ളിയില്‍ അഭയംതേടിയ ആറുപേര്‍ മരിച്ചു