പറക്കാന്‍ എനിക്കുമാകും: സ്രാവിന്റെ പിടിയില്‍പെടാതെ രക്ഷപ്പെടാനായി പറക്കുന്ന തിരണ്ടി.

  • Post category:news
  • Reading time:1 min read
You are currently viewing പറക്കാന്‍ എനിക്കുമാകും: സ്രാവിന്റെ പിടിയില്‍പെടാതെ രക്ഷപ്പെടാനായി പറക്കുന്ന തിരണ്ടി.

പനാമ: പരുന്താണ് കരയിലെ മികച്ച വേട്ടക്കാരന്‍, കടലിലെ വേട്ടക്കാരന്‍ സ്രാവും. എന്നാല്‍ തന്നെ വേട്ടയാടി തിന്നാന്‍ വന്ന സ്രാവിനെ പരുന്തിനെപ്പോലെ പറന്ന് പറ്റിക്കുന്ന തിരണ്ടിയെ കണ്ടിട്ടുണ്ടോ? ഇവനാണ് ആ വീരന്‍. ചുറ്റികത്തലയന്‍ ഇനത്തില്‍പ്പെട്ട സ്രാവില്‍ നിന്ന് രക്ഷനേടാന്‍ പറക്കുകയാണ് ഈഗിള്‍ റേ അഥവാ പരുന്ത് തിരണ്ടിയെന്ന ഈ വിരുതന്‍ ചെയ്തത്. പനാമ ബീച്ചില്‍ സര്‍ഫിംഗിനായി ഇറങ്ങിയ വിനോദ സഞ്ചാരികളാണ് ഈ ദൃശ്യം പകര്‍ത്തിയത്.

https://www.youtube.com/watch?v=oeFT5Bqp6cU

0Shares