പര്‍ദ്ദ നിര്‍ബന്ധമില്ല, സ്ത്രീകള്‍ക്ക് മാന്യമായ വസ്ത്രം ഏതെന്നു തിരഞ്ഞെടുക്കാമെന്ന് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍

  • Post category:news
  • Reading time:1 min read
You are currently viewing പര്‍ദ്ദ നിര്‍ബന്ധമില്ല, സ്ത്രീകള്‍ക്ക് മാന്യമായ വസ്ത്രം ഏതെന്നു തിരഞ്ഞെടുക്കാമെന്ന് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍

റിയാദ്: സ്ത്രീകള്‍ക്ക് കറുത്ത പര്‍ദ്ദയോ മൂടുപടമോ വേണമെന്ന് നിര്‍ബന്ധമില്ല, മാന്യമായ വസ്ത്രം ഏതെന്നു തെരഞ്ഞെടുക്കാമെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ആദ്യമായി അമേരിക്കന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അറബ് മേഖലയിലെ പ്രശ്‌നങ്ങളിലും, അഴിമതിക്കെതിരെയുള്ള പോരാട്ടത്തിലും നയം വ്യക്തമാക്കുന്ന ഈ കിരീടാവകാശിയുമായുള്ള അഭിമുഖം അമേരിക്കന്‍ ടെലിവിഷന്‍ ചാനലായ സി.ബി.എസ് ആണ് സംപ്രേഷണം ചെയ്തത്. ഇനി മുതല്‍ രാജ്യത്ത് സ്ത്രീപുരുഷ വിവേചനം ഉണ്ടാകില്ല. ഇനി തീയേറ്ററുകളും സ്ത്രീ-പുരുഷ സമത്വവും ഉണ്ടാകും. സ്ത്രീകള്‍ മാന്യമായ വസ്ത്രം ധരിക്കണം എന്നുണ്ടെങ്കിലും കറുത്ത പര്‍ദ്ദ തന്നെ വേണമെന്ന നിര്‍ബന്ധം പാടില്ല. 1979-ന് ശേഷമാണ് സൗദിയില്‍ സ്ത്രീ ശാക്തീകരണത്തിനും, സിനിമാ തീയേറ്ററുകള്‍ക്കും നിയന്ത്രണം വന്നത്. വനിതകള്‍ കാര്‍ ഓടിക്കുമായിരുന്നു, തിയറ്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു, എല്ലാ രംഗത്തും വനിതകള്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. ലോകത്തിലെ ഏത് വികസ്വര രാജ്യത്തെ ജനങ്ങളെയും പോലെ സാധാരണ ജീവിതമായിരുന്നു അന്ന് ഞങ്ങളുടേതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ പുരുഷന്‍മാരും സത്രീകളും ഇടകലരുന്നതിനെ എതിര്‍ക്കുന്ന തീവ്ര ചിന്താഗതിക്കാര്‍ അതിനിടയിലുണ്ടായിരുന്നു. ഇന്ന് ഒന്നിച്ചു ഒരു തൊഴിലിടത്തില്‍ നില്‍ക്കുന്നതുപോലും എതിര്‍ക്കപ്പെടുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ശരീഅത്തിന്റെ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള നിയമങ്ങളെല്ലാം വളരെ വ്യക്തമാണെന്നും പുരുഷന്‍മാരെപ്പോലെ തന്നെമാന്യമായ ബഹുമാനപൂര്‍വമുള്ള വസത്രങ്ങള്‍ സത്രീകള്‍ക്ക് ധരിക്കാമെന്നും അദ്ദേഹം പറഞ്ഞു. കറുത്ത അബായയോ, കറുത്ത ശിരോവസത്രമോ തന്നെ വേണമെന്ന ഒരു നിര്‍ബന്ധവുമില്ല, അത് തിരഞ്ഞെടുക്കുന്നതിനുള്ള സ്വാതന്ത്ര്യം സ്ത്രീകള്‍ക്കുണ്ടെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.

0Shares