ദില്ലി: പരീക്ഷകളില്‍ വിദ്യാര്‍ത്ഥികളുടെ തോൽവിക്ക് കാരണം പബ്ജി ഗെയിം എന്നാരോപിച്ച് ഒരു കൂട്ടം വിദ്യാർഥികൾ രംഗത്ത്. പബ്ജി ഗെയിം നിരോധിക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. ജമ്മു കാശ്മീരിലെ വിദ്യാര്‍ത്ഥി സംഘടനകളാണ് ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.
പബ്ജി ഗെയിമിന് വിദ്യാര്‍ത്ഥികള്‍ അടിമപ്പെട്ടിരിക്കുകയാണെന്നും എത്രയും വേഗം ഗെയിം നിരോധിക്കണമെന്ന് ജമ്മു കാശ്മീര്‍ വിദ്യാര്‍ത്ഥി അസോസിയേഷന് ഗവര്‍ണര്‍ സത്യപാല്‍ നായിക്കിനോട് ആവശ്യപ്പെട്ടു. കാശ്മീരില്‍ അടുത്തിടെ നടന്ന ഒന്‍പത്, പത്ത് ക്ലാസ്സുകളിലെ പരീക്ഷകളില്‍ വിദ്യാര്‍ത്ഥികള്‍ മോശം പ്രകടനമാണ് കാഴ്ചവച്ചതെന്നും ഇതിന് കാരണം പബ്ജി ഗെയിമിന് വിദ്യാര്‍ത്ഥികള്‍ അടിമപ്പെട്ടതുകൊണ്ടാണെന്നും വിദ്യാര്‍ത്ഥി സംഘടന ആരോപിക്കുന്നു.