
ഫേസ്ബുക്ക് വഴിയുള്ള പരിചയം അവസാനിച്ചത് പീഡനത്തില്‍. യുവാവുമായി ഫേസ്ബുക്ക് വഴിയുള്ള പരിചയത്തെത്തുടര്‍ന്ന് പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായുള്ള പത്തൊമ്പതുകാരിയുടെ പരാതി. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പെണ്‍കുട്ടിയെ ഫേസ്ബുക്ക് വഴി സ്ഥാപിച്ച ബന്ധം മുതലെടുത്തും ഭീഷണിപ്പെടുത്തിയും പലയിടങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പരാതിയില്‍ പറയുന്നു. ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. പരാതിയുടെ അടിസ്ഥാനത്തില്‍ പതിനൊന്നംഗ സെക്സ് റാക്കറ്റിനെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.
