
തിരുവനന്തപുരം: അര്‍ജന്റീനയുടെ കടുത്ത ആരാധകനായ മന്ത്രി എം എം മണി ദയനീയ തോല്‍വിക്ക് പിന്നാലെയും അര്‍ജന്റീനയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ്. ചങ്കുറപ്പുള്ള നിലപാടുകള്‍ കളിക്കളത്തില്‍ എടുത്തവരാണ് അര്‍ജന്റീനയെന്നും മന്ത്രി പറഞ്ഞു.

രണ്ടാം മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ക്രൊയേഷ്യയോട് കീഴടങ്ങിയപ്പോഴും കടുത്ത പിന്തുണയുമായി മന്ത്രി രംഗത്തുണ്ട്. ഇതിലും വലിയ പരാജയങ്ങളെ അതിജീവിച്ച ചരിത്രം ഉണ്ട്. പരാജയങ്ങളില്‍ ചങ്കിടിപ്പ് നിലയ്ക്കും എന്ന് വെറുതെ ആരും ധരിക്കരുതെന്നും മന്ത്രി പറഞ്ഞു. ഫെയ്സ്ബുക്കിലൂടെയാണ് മന്ത്രി പിന്തുണ അറിയിച്ചത്.