പത്തു വര്‍ഷത്തിനുള്ളില്‍ കുവൈത്തില്‍ സമ്പൂര്‍ണ സ്വദേശി വത്കരണം: മലയാളികളടക്കമുള്ള വിദേശികള്‍ ആശങ്കയില്‍.

  • Post category:news
  • Reading time:1 min read
You are currently viewing പത്തു വര്‍ഷത്തിനുള്ളില്‍ കുവൈത്തില്‍ സമ്പൂര്‍ണ സ്വദേശി വത്കരണം: മലയാളികളടക്കമുള്ള വിദേശികള്‍ ആശങ്കയില്‍.

കുവൈത്ത്: സമ്പൂര്‍ണ സ്വദേശി വത്കരണത്തിനൊരുങ്ങി കുവൈത്ത്. സ്വകാര്യ തൊഴില്‍ മേഖലകളില്‍ സ്വദേശികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. ഇതിനായി സ്വകാര്യ മേഖലയിലെ ഭരണ-നിര്‍വഹണ തസ്തികകളില്‍ സ്വദേശികളായ തൊഴിലാളികളെ നിയമിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി. ഓരോ വര്‍ഷവും പത്തുശതമാനം വീതം വിദേശികളെ ഒഴിവാക്കി പത്തുവര്‍ഷത്തിനകം സ്വകാര്യ മേഖലയില്‍ സമ്പൂര്‍ണ സ്വദേശി വത്കരണമാണ് കുവൈത്ത് മന്ത്രാലയത്തിന്റെ പദ്ധതി.

സര്‍ക്കാര്‍ ആശുപത്രികളില്‍ വിദേശികള്‍ക്ക് നല്‍കിവരുന്ന സൗജന്യ മരുന്നുവിതരണം നിറുത്താനും മന്ത്രാലയം പദ്ധതിയിടുന്നുണ്ട്. ഏക വനിതാ പാര്‍ലമെന്റ് അംഗമായ സഫാ അല്‍ ഹാഷിമാണ് ഇതിനായുള്ള ബില്ല് അവതരിപ്പിച്ചത്. കുവൈത്ത് സര്‍വകലാശാലയിലെ ചിലരെ പിരിച്ചു വിട്ടതോടെ മലയാളികള്‍ അടക്കമുള്ള വിദേശികള്‍ ആശങ്കയിലാണ്.

0Shares