പത്തനംതിട്ടയിൽ യു.ഡി.എഫ് വിജയിക്കുമെന്ന എക്‌സിറ്റ് പോളുകള്‍ ചിലരുടെ ആഗ്രഹം: കെ. സുരേന്ദ്രന്‍

  • Post category:news
  • Reading time:1 min read
You are currently viewing പത്തനംതിട്ടയിൽ യു.ഡി.എഫ് വിജയിക്കുമെന്ന എക്‌സിറ്റ് പോളുകള്‍ ചിലരുടെ ആഗ്രഹം: കെ. സുരേന്ദ്രന്‍

ലോക് സഭാ തെരഞ്ഞെടുപ്പ് എക്‌സിറ്റ് പോളുകള്‍ക്കെതിരെ പത്തനംതിട്ട ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍. പത്തംതിട്ടയില്‍ യു.ഡി.എഫ് വിജയിക്കുമെന്ന എക്‌സിറ്റ് പോളുകള്‍ ചിലരുടെ ആഗ്രഹം മാത്രമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. പത്തനംതിട്ടയില്‍ ബി.ജെ.പിക്ക് വനലിയ ജയം ഉണ്ടാകും.

എക്‌സിറ്റ് പോളുകള്‍ കാണാത്ത അടിയൊഴുക്കുകള്‍ ഉണ്ടായിട്ടുണ്ടെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. അതേസമയം വിവിധ ഏജന്‍സികള്‍ പുറത്തുവിട്ട എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ പത്തനംതിട്ട മണ്ഡലത്തില്‍ യു.ഡി.എഫ് വിജയിക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

0Shares