പത്തനംതിട്ടയില്‍ എസ്‌.ഐയെ കാണാതായി; പരാതിയുമായി പിതാവ്; പോലീസ് അന്വേഷണം ആരംഭിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing പത്തനംതിട്ടയില്‍ എസ്‌.ഐയെ കാണാതായി; പരാതിയുമായി പിതാവ്; പോലീസ് അന്വേഷണം ആരംഭിച്ചു

പത്തനംതിട്ടയില്‍ എസ്‌.ഐ കുരുവിള ജോര്‍ജിനെ കാണാതായി. പത്തനംതിട്ട റാന്നി പോലീസ് സ്‌റ്റേഷനിലെ എസ്‌.ഐയാണ് കുരുവിള ജോര്‍ജ്. ഇദ്ദേഹത്തിന്‍റെ അച്ഛന്‍ ജോര്‍ജ് കുരുവിള പരാതിയുമായി സ്റ്റേഷനിലെത്തിയിരുന്നു.

മകനെ മൂന്ന് ദിവസമായി കാണാനില്ലെന്നായിരുന്നു പരാതി. കഴിഞ്ഞ ദിവസം എസ്‌.ഐയുടെ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് മൈസൂരില്‍ നിന്ന് പണം പിന്‍വലിച്ചതായി പോലീസിന് വിവരം ലഭിച്ചിരുന്നു. സംഭവത്തില്‍ കോട്ടയം ഈസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

0Shares