പട്ടിക വര്‍ഗ കുടുംബങ്ങളിലെ ഒരാള്‍ക്ക് ഒരു ജോലി; പദ്ധതിക്ക് കേരളാ സര്‍ക്കാര്‍ തുടക്കം കുറിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing പട്ടിക വര്‍ഗ കുടുംബങ്ങളിലെ ഒരാള്‍ക്ക് ഒരു ജോലി; പദ്ധതിക്ക് കേരളാ സര്‍ക്കാര്‍ തുടക്കം കുറിച്ചു

സംസ്ഥാനത്തെ പട്ടികവര്‍ഗ മേഖലയില്‍ ഒരു കുടുംബത്തിന് ഒരു ജോലി പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കം. പട്ടിക വര്‍ഗ കുടുംബങ്ങളിലെ ഒരാള്‍ക്ക് ഒരു ജോലി എന്ന പട്ടികവര്‍ഗ വകുപ്പിന്‍റെ പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുന്നതിന് 2019-20 സാമ്പത്തിക വര്‍ഷം 2000 പട്ടികവര്‍ഗ യുവതീ യുവാക്കള്‍ക്ക് വിദേശത്തുള്‍പ്പെടെ നൈപുണി വികസനത്തിന് ആരംഭം കുറിക്കുന്നതാണ് ‘ഒരു കുടുംബത്തിന് ഒരു ജോലി പദ്ധതി’. പട്ടിക വര്‍ഗക്കാര്‍ക്കിടയിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനാണ് പട്ടികവര്‍ഗ കുടുംബത്തിലെ ഒരാള്‍ക്കെങ്കിലും സ്വകാര്യമേഖലയില്‍ അടക്കം തൊഴില്‍ ഉറപ്പാക്കാന്‍ തീരുമാനിച്ചത്.

ഇതിന്‍റെ ഭാഗമായി പോലീസിലും എക്‌സൈസിലും സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റുകളും നടത്തുകയും ചെയ്തിരുന്നു. പട്ടികവര്‍ഗക്കാരുടെ സുസ്ഥിരവികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് പദ്ധതിക്ക് തുടക്കമിട്ടുകൊണ്ട് പട്ടികവര്‍ഗ ക്ഷേമ വകുപ്പുമന്ത്രി എ.കെ ബാലന്‍ പറഞ്ഞു. ഇതര സമൂഹത്തോടൊപ്പമെത്താന്‍ നല്ല വിദ്യാഭ്യാസവും അതിനനുസൃതമായ തൊഴിലും യാഥാര്‍ത്ഥ്യമാക്കിയാല്‍ മാത്രമേ സാമൂഹിക പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ കഴിയൂവെന്നും മന്ത്രി പറഞ്ഞു.

പദ്ധതിയുടെ ഭാഗമായി വനംവകുപ്പില്‍ 500 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരെ നിയമിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. വിവിധ ട്രേഡുകളില്‍ പരിശീലനം നല്‍കി തൊഴില്‍ ഉറപ്പുവരുത്തുന്നതിന് നൈപുണ്യ വികസന ഏജന്‍സിയായ കേരള അക്കാദമിക് പോസ്റ്റില്‍ ചേര്‍ന്നുകൊണ്ട് 26ലധികം നൈപുണ്യ പരിശീലനവും വകുപ്പ് നടപ്പിലാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

0Shares