
ഓസ്ട്രേലിയ: ന്യൂസ് ചാനലിന്റെ ഓഫീസില്‍ കയറിയ പാമ്പിനെ യുവതി പിടിച്ചെടുത്ത് സഞ്ചിയിലാക്കി. പുരുഷന്മാര് ഉള്‍പ്പെടെ നിരവധി പേര് നോക്കി നില്‍ക്കെയാണ് യുവതി പാമ്പിനെ പിടിച്ച് സഞ്ചിയിലാക്കിയത്. പാമ്പിനെ പിടിക്കുന്നതിന്റെ വീഡിയോയും പുറത്തു വന്നു. എഡിറ്റ് സ്യൂട്ടിലെ കമ്പ്യൂട്ടറിനടുത്ത് ഇരുന്ന പാമ്പിനെ കാമറാമാനാണ് ആദ്യം കാണുന്നത്. എന്നാല്‍ അയാള്‍ പേടിച്ചു ഓടുകയായിരുന്നു. എല്ലാവരും പേടിച്ചു നിന്നപ്പോഴാണ് യുവതി പാമ്പിനെ നിസ്സാരമായി പിടിച്ചെടുത്തത്.
https://www.youtube.com/watch?v=z8SmZdyODzI
