ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ 500, 1000 നോട്ട് നിരോധനത്തിലൂടെ അസാധുവായത് 15.4 ലക്ഷം കോടിയുടെ നോട്ടുകള്‍. കൂടാതെ 14 ലക്ഷം കോടിയോളം നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപമായി എത്തുകയും ചെയ്തു. ഏകദേശം 90 ശതമാനത്തോളം നോട്ടുകള്‍ അസാധുവാക്കാന്‍ കഴിഞ്ഞെന്നാണ് വിലയിരുത്തല്‍.

എന്നാല്‍ സര്‍ക്കാര്‍ പ്രതീക്ഷിച്ചതിലും അധികമായി മൂന്ന് ലക്ഷം കോടി നോട്ടുകൾ ബാങ്കുകളില്‍ തിരിച്ചെത്തിയെന്നാണ് പുറത്തുവരുന്ന കണക്കുകള്‍ നല്കുന്ന സൂചന.
