കാഠ്മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രി കെ.പി.ശര്‍മ ഒലിയെ ഫേസ്ബുക്കില്‍ അപമാനിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. പ്രധാനമന്ത്രിയുടെ തല കുരങ്ങന്റെ ഉടലുമായി കൂട്ടിച്ചേര്‍ത്ത് ഫേസ്ബുക്കിലൂടെ ചിത്രം പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് ഹോംനാഥ് സിഗ്ദല്‍(44) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം ആദ്യമാണ് ചിത്രം ഫേസ്ബുക്കില്‍ പ്രചരിച്ചു തുടങ്ങിയത്.
പോസ്റ്റ് ചെയ്ത ചിത്രം 2500 ല്‍ അധികം തവണ ഷെയര്‍ ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. കുറ്റം തെളിഞ്ഞാല്‍ അഞ്ചും വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ് സിഗ്ദലിനുമേല്‍ പോലീസ് ചുമത്തിയിരിക്കുന്നത്.
നേപ്പാള്‍ പ്രധാനമന്ത്രിയുടെ തല കുരങ്ങൻ്റെ ഉടലുമായി ചേര്‍ത്ത് മോര്‍ഫ് ചെയ്തു; ഫേസ് ബുക്കില്‍ പോസ്റ്റിട്ട യുവാവിന് എട്ടിൻ്റെ പണി