യു.എസ്: മൂങ്ങ നീന്താറുണ്ടോ? ഇല്ലെന്നായിരിക്കും ഉത്തരം അല്ലേ… എന്നാല്‍ കേട്ടോളൂ… മൂങ്ങയും നല്ലസ്സലായി നീന്തും. യു.എസിലെ പവല്‍ തടാകത്തില്‍ നിന്നാണ് മൂങ്ങ നീന്തുന്നതിന്റെ ദൃശ്യങ്ങള്‍ പകര്ത്തിയിട്ടുണ്ടത്. ജാക്സണ് ഹോള്‍ പവല്‍ കോളേജില്‍ നിന്നും സാഹസീകയാത്രക്കെത്തിയ സംഘമാണ് മൂങ്ങ നീന്തുന്ന വീഡിയോ പകര്‍ത്തിയത്.

കനാലിലൂടെ ചിറകുകള് വിരിച്ച് നീന്തുന്ന ഈ മൂങ്ങ കുഞ്ഞ് ഗ്രേറ്റ് ഹോണ്ട് ഗണത്തില്‍പ്പെട്ടതാണ്. നീന്തി കനാലില്‍ നിന്നും കരയിലെത്തിയ മൂങ്ങ കുഞ്ഞിനെ സുരക്ഷിതമായി കൂട്ടിലെത്തിച്ച ശേഷമാണ് സംഘം അവിടെ നിന്നും പോയത്. നീന്തുന്ന മൂങ്ങ കുഞ്ഞിന്റെ വീഡിയോ വൈറലാകുന്നു.