നിയമസഭാ സമ്മേളനത്തില്‍ നിന്നും ‘മുങ്ങി’ അംബരീഷ് പോയത് മ്യൂസിക് ലോഞ്ചില്‍ ഡാന്‍സ് കളിക്കാന്‍; എം.എല്‍.എ യുടെ ഡാന്‍സ് പുതിയ വിവാദത്തില്‍ – വീഡിയോകാണാം

  • Post category:news
  • Reading time:1 min read
You are currently viewing നിയമസഭാ സമ്മേളനത്തില്‍ നിന്നും ‘മുങ്ങി’ അംബരീഷ് പോയത് മ്യൂസിക് ലോഞ്ചില്‍ ഡാന്‍സ് കളിക്കാന്‍; എം.എല്‍.എ യുടെ ഡാന്‍സ് പുതിയ വിവാദത്തില്‍ – വീഡിയോകാണാം

ബംഗലൂരു: കര്‍ണാടക നിയമസഭ നടക്കുന്നതിനടെ സമ്മേളനത്തില്‍ നിന്നും മുങ്ങി കോണ്‍ഗ്രസ് എം.എല്‍.എ പോയത് മ്യൂസിക് ലോഞ്ചില്‍ ഡാന്‍സ് കളിക്കാന്‍. സിനിമാ താരവും എം.എല്‍.എയുമായ എം.എച്ച് അംബരീഷാണ് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാതെ മ്യൂസിക് ലോഞ്ചിങ് പരിപാടിയില്‍ ഡാന്‍സ് കളിക്കാന്‍ പോയത്. പരിപാടിയില്‍ ഡാന്‍സ് ചെയ്യുന്ന എം.എല്‍.എയുടെ വീഡിയോ പുറത്ത് വന്നതോടെ സംഭവം വിവാദമായി. ദേശീയ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയാണ് വീഡിയോ പുറത്ത് വിട്ടത്. എം.എല്‍.എയുടെ നടപടി ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണിപ്പോള്‍. അതേസമയം കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡണ്ട് ദിനേഷ് ഗുണ്ടു റാവു എം.എല്‍.എയെ ന്യായീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

https://www.youtube.com/watch?v=7r4ApZPGwr8

നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കണോ വേണ്ടയോ എന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണ്. ഇത്തരം നിസാരമായ കാര്യങ്ങളില്‍ അല്ല ഗൗരവമേറിയ മറ്റു കാര്യങ്ങളിലാണ് മാധ്യമ പ്രവര്‍ത്തകര്‍ ശ്രദ്ധചെലുത്തേണ്ടതെന്നുമാണ് ഇതേപ്പറ്റി ദിനേഷ് റാവുവിന്റെ പ്രതികരണം. നേരത്തെ തന്നെ ഡാന്‍സുമായി ബന്ധപ്പെട്ട് വിവാദ നായകനാണ് അംബരീഷ്. അതുപോലെ 2015 ല്‍ നിയമസഭാ സമ്മേളനം നടക്കുന്നതിനിടെ മറ്റൊരു എം.എല്‍.എ എസ്.എസ് മല്ലികാര്‍ജുനോടോപ്പം മൊബൈലില്‍ വാട്സാപ്പ് വീഡിയോ കണ്ടതിന് ഇദ്ദേഹം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. മറ്റൊരു കോണ്‍ഗ്രസ് നേതാവായ രമ്യയുമായി കലഹമുണ്ടാക്കിയതും ഏറെ വിവാദമായിരുന്നു.

0Shares