”നിനക്കറിയാമെന്ന് എനിക്കറിയാമെന്ന് നിനക്കറിയാം”; ഭാവനയ്ക്ക് വിത്യസ്തമായ ജന്മദിന ആശംസകൾ നേർന്ന് മഞ്ജു വാര്യർ

  • Post category:news
  • Reading time:1 min read
You are currently viewing ”നിനക്കറിയാമെന്ന് എനിക്കറിയാമെന്ന് നിനക്കറിയാം”; ഭാവനയ്ക്ക് വിത്യസ്തമായ ജന്മദിന ആശംസകൾ നേർന്ന് മഞ്ജു വാര്യർ

നടി ഭാവനയുടെ ജന്മദിനമാണ് ഇന്ന്. താരത്തിന് വിവാഹാശംസകള്‍ അറിയിക്കുന്ന തിരക്കിലാണ് ആരാധകര്‍. സിനിമാ ലോകത്ത് നിന്നും നിരവധി പേരാണ് ഭാവനയ്ക്ക് ആശംസകള്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഭാവനയുടെ ഉറ്റ സുഹൃത്തായ നടി മഞ്ജു വാര്യരുടെ ആശംസ പതിവ് ആശംസകളില്‍ നിന്നെല്ലാം വ്യത്യസ്തമായിരുന്നു. ഞാന്‍ നിന്നെ ഒരു പാട് സ്‌നേഹിക്കുന്നുണ്ടെന്ന് നിനക്കറിയാമെന്നായിരുന്നു ആശംസയുടെ ചുരുക്കം. എന്നാല്‍ അല്‍പ്പം കുറമ്പ് ഒളിപ്പിച്ചുള്ള വാചകങ്ങളായിരുന്നു മഞ്ജു കുറിച്ചത്.

‘ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുണ്ടെന്ന് നിനക്കറിയാമെന്ന് എനിക്കറിയാമെന്ന് നിനക്കറിയാം എന്നെനിക്കറിയാം’… ഇങ്ങനെയായിരുന്നു ഇംഗ്ലീഷില്‍ മഞ്ജുവിന്റെ കുറിപ്പ്. Happy birthday my dearest-! I know you know I know you know I love you-! ???? എന്നെഴുതിയ കുറിപ്പുകണ്ട് ആരാധകരും അമ്പരന്നു. എഴുതിയെന്താണെന്ന് മനസിലായില്ലെങ്കിലും ഞങ്ങളുടേയും വക ആശംസകള്‍ എന്നായിരുന്നു മഞ്ജുവിന്‍റെ പോസ്റ്റിന് താഴെ ചില ആരാധകരുടെ രസകരമായ കമന്റ്. ”താനാരാണെന്ന് തനിക്കറിയില്ലെങ്കില്‍ താനെന്നോട് ചോദിക്ക് താനാരാണെന്നും ഞാനാരാണെന്നും”- കുതിരവട്ടം പപ്പു സ്റ്റൈലിലുള്ള മഞ്ജുവിന്‍റെ ഡയലോഗ് എന്തായാലും സോഷ്യല്‍മീഡിയയും ഏറ്റെടുത്തു കഴിഞ്ഞു.

https://www.facebook.com/theManjuWarrier/posts/1046077308933263

0Shares