
ബാഹുബലി എന്ന ബ്രഹ്മാണ്ട ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം അതിലെ മഹിഷ്മതി എന്ന രാജ്യത്തിന്റെ രാജ കൊട്ടാരവും തുടര്‍ന്നുള്ള സെറ്റുകളും ആയിരുന്നു. ബാഹുബലിയുടെ മഹിഷ്മതി നേരിട്ട് കാണാന്‍ അവസരം ഒരുങ്ങുന്നു. ബോക്സ് ഓഫിസ് റെക്കോഡുകള്‍ തകര്‍ത്തെറിഞ്ഞ ബാഹുബലി കണ്ടവര്‍ ആരും തന്നെ മഹിഷ്മതിയെ മറക്കാന്‍ ഇടയില്ല.100 ഏക്കറിലായി 60 കോടി രുപ ചിലവില്‍ ഹൈദരാബാദിലെ രാമോജി റാവു ഫിലിം സിറ്റിയില്‍ നിര്‍മ്മിച്ചിരുന്ന മഹിഷ്മതി സിനിമയുടെ ചിത്രീകരണത്തിന് ശേഷവും അങ്ങനെ തന്നെ നില നിര്‍ത്തിയിരിക്കുന്നു.

1,250 രൂപയുടെ ടിക്കറ്റ് എടുത്താല്‍ രാവിലെ മുതല്‍ 11.30 വരെയും 2,349 രൂപയുടെ പ്രീമിയം ടിക്കറ്റാണെങ്കില്‍ ഉച്ചയ്ക്ക് രണ്ട് മണി വരെയും അവിടെ ചിലവഴിക്കാം. ഓണ്‍ലൈനിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കും.
