മലേഷ്യ: മൂന്നുവര്‍ഷം മുമ്പ് കാണാതായ മലേഷ്യന്‍ വിമാനത്തിനായുള്ള തെരച്ചില്‍ അവസാനിപ്പിച്ചു. ലോകത്തിലെ തന്നെ ഏറ്റവും വലിയ വിമാനാപകടത്തിന്റെ നിഗൂഢതയാണ് ഇതോടെ അവശേഷിക്കുന്നത്. 2014 മാര്‍ച്ച് എട്ടിന് കൊലാലംപൂരില്‍ നിന്നും ബെയ്ജിങ്ങിലേക്ക് പുറപ്പെട്ട മലേഷ്യന്‍ 370 വിമാനമാണ് കാണാതായത്.

227 യാത്രക്കാരും 12 ജീവനക്കാരുമായി പുറപ്പെട്ട വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തിന് മുകളില്‍ നിന്ന് അപ്രതീക്ഷിതമായി കാണാതാവുകയായിരുന്നു. കാണാതായ വിമാനത്തിന്റെ ചെറിയ അവശിഷ്ടം പോലും കണ്ടെത്താന്‍ ഇതുവരെയും സാധിക്കാത്തതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ആഴകടലില്‍ നടത്തിയ തെരച്ചില്‍ അവസാനിപ്പിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.
