നാവികസേനാ ആസ്ഥാനത്ത് ഹെലിക്കോപ്റ്റര്‍ ഹാങ്ങറിൻ്റെ വാതില്‍ തകര്‍ന്നു വീണു; രണ്ട് നാവികര്‍ക്ക് ദാരുണാന്ത്യം

  • Post category:news
  • Reading time:1 min read
You are currently viewing നാവികസേനാ ആസ്ഥാനത്ത് ഹെലിക്കോപ്റ്റര്‍ ഹാങ്ങറിൻ്റെ  വാതില്‍ തകര്‍ന്നു വീണു; രണ്ട് നാവികര്‍ക്ക് ദാരുണാന്ത്യം

കൊച്ചി: നാവികസേനാ ആസ്ഥാനത്ത് ഹെലിക്കോപ്റ്റര്‍ അപകടം. ഹാങ്ങറിന്റെ വാതില്‍ തകര്‍ന്നു വീണ് രണ്ട് നാവികര്‍ മരിച്ചു. ഹെലികോപ്റ്റര്‍ സൂക്ഷിക്കുന്ന ഹാങ്ങറിന്റെ വാതില്‍ ഇരുവരുടെയും മേല്‍ പതിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതര പരിക്കേറ്റ ഇരുവരെയും ഉടന്‍തന്നെ നാവികസേനാ ആസ്ഥാനത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. എന്നാല്‍ ഇരുവരെയും രക്ഷിക്കാനായില്ല. ചീഫ് പെറ്റി ഓഫീസറായ നവീനാണ് മരിച്ചവരില്‍ ഒരാള്‍. ഇയാള്‍ ഹരിയാണ സ്വദേശിയാണ്. മരിച്ച രണ്ടാമത്തെയാളുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. നാവികസേനാ ആസ്ഥാനത്തിന് അകത്ത് രാവിലെ പത്തര മണിയോടെയാണ് അപകടം.

0Shares