മലപ്പുറം: നാമനിര്‍ദേശ പത്രികാ സമര്‍പ്പണവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്ന് മലപ്പുറത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടി. താന്‍ പാര്‍ലമെന്റില്‍ എത്തുന്നതിനെ ഭയപ്പെടുന്ന ആളുകളാണ് ഇതിനു പിന്നിലെന്ന് അദ്ദേഹം പറഞ്ഞു.

കേസ് കോടതിയില്‍ എത്തിയാല്‍ അവിടെ നേരിട്ടുകൊള്ളാമെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കോടതി നടപടികള്‍ തനിക്ക് പുത്തരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.