നാടകകൃത്തും നടനുമായ ആരോമല്‍ അന്തരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing നാടകകൃത്തും നടനുമായ ആരോമല്‍ അന്തരിച്ചു

മലപ്പുറം: പഴയകാല നോവലിസ്റ്റും നാടകകൃത്തും നടനുമായ ആരോമല്‍ (65) അന്തരിച്ചു. കടവത്ത് പറമ്പില്‍ വേലായുധന്‍ എന്നാണ് യഥാര്‍ഥ പേര്. ഏറെ നാളായി രോഗബാധിതനായി കിടപ്പിലായിരുന്നു.1970 മുതല്‍ വിവിധ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ കഥ, കവിത, നോവല്‍ എന്നിവ എഴുതിയിരുന്നു.തിരക്കഥകളും രചിച്ചിട്ടുണ്ട്. തിരൂരിലെ പഴയ വിജയ ടൂട്ടോറിയല്‍സില്‍ അദ്ധ്യാപകനായിരുന്നു. അവിവാഹിതനാണ്.സഹോദരങ്ങള്‍: ബാലകൃഷ്ണന്‍, രാജു, ശ്രീമതി, കുട്ടന്‍, കുമാരന്‍, നാരായണന്‍, ലീല, പരേതനായ രാവുണ്ണി. സംസ്‌കാരം ശനിയാഴ്ച രാവിലെ 8ന് വീട്ടുവളപ്പില്‍ നടക്കും.

0Shares