നാം കാണേണ്ടത് മൂന്നാം ലോക മഹായുദ്ധമോ..? അമേരിക്കയ്ക്ക് എതിരെ പട നയിക്കാൻ ഒരുങ്ങി ഉത്തര കൊറിയ.

  • Post category:news
  • Reading time:1 min read
You are currently viewing നാം കാണേണ്ടത് മൂന്നാം ലോക മഹായുദ്ധമോ..?  അമേരിക്കയ്ക്ക് എതിരെ പട നയിക്കാൻ ഒരുങ്ങി ഉത്തര കൊറിയ.

ന്യൂഡൽഹി : അമേരിക്കയുമായുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഉത്തര കൊറിയ രാഷ്ട്രപിതാവായ കിം ഇല്‍ സുംഗിന്റെ ജന്മവാര്‍ഷിക ദിനത്തില്‍ സൈനിക ശക്തി വിളിച്ചോതുന്ന കൂറ്റന്‍ റാലി നടത്തി. ഇതോടെ ലോകരാജ്യങ്ങള്‍ മറ്റൊരു യുദ്ധത്തിന്റെ ആശങ്കയിലായി. അമേരിക്കയ്ക്ക് എതിരെ ഉത്തര കൊറിയ യുദ്ധം പ്രഖ്യാപിക്കാനാണ് സാധ്യത. അഫ്ഗാനിസ്ഥാൻ അമേരിക്ക മിസൈലാക്രമണം നടത്തിയതോടെ അറബ് രാഷ്ട്രങ്ങളും, റഷ്യയും അമേരിക്കയ്ക്ക് എതിരെ തിരിഞ്ഞിരുന്നു. ഐ.എസ്സ്ന് എതിരെ പോരാട്ടം  നടത്തുകയാണെന്ന് അമേരിക്ക പറയുന്നുണ്ടെങ്കിലും നിരപരാധികൾക്കെതിരെ പലപ്പോഴും അക്രമം നടത്തുകയാണെന്നാണ് മറ്റു രാഷ്ട്രങ്ങളുടെ നിലപാട്.

ഇതിനിടെയാണ് ഉത്തര കൊറിയ യുദ്ധത്തിനുള്ള തയാറെടുപ്പ് നടത്തുകയാണെന്ന വാർത്ത പുറത്തുവന്നത്. കഴിഞ്ഞ ദിവസം തലസ്ഥാനമായ പ്യോങ്യാങ്ങില്‍ നിന്ന് ആറു ലക്ഷത്തോളം പേരോട് ഉടന്‍ ഒഴിഞ്ഞുപോകാന്‍ ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ നിർദ്ദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് യുദ്ധോപകരണങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടുള്ള പരേഡ് നടത്തിയത്. പുതിയ ഭൂഖണ്ഡന്തര ബാലിസ്റ്റിക് മിസൈലുകളും, അത്യാധുനിക ആയുധങ്ങളും,പത്ത് വ്യത്യസ്ത വിഭാഗങ്ങളില്‍ നിന്നുള്ള 56 മിസൈലുകളും, ഒറ്റ എഞ്ചിനുള്ള പ്രൊപ്പലറുകളും പരേഡില്‍ പ്രദര്‍ശിപ്പിച്ചു. അത്യാധുനിക തോക്കുകളുമായി വനിതാ പട്ടാളക്കാരും പരേഡില്‍ അണിചേര്‍ന്നു.

ആണവായുധം പ്രയോഗിക്കാന്‍ പോലും മടിച്ചേക്കില്ലെന്ന സൂചനയാണ് കിം ഇതുവഴി നല്‍കുന്നതെന്നും വിലയിരുത്തലുകളുണ്ട്. അമേരിക്കയുടെ ഏത് ഭീഷണിയേയും നേരിടാന്‍ ഒരുക്കമാണെന്ന സന്ദേശമാണ് സൈനിക പരേഡിലൂടെ കിം നല്‍കുന്നതെന്നാണ് വിദേശ നിരീക്ഷകരുടെ വിലയിരുത്തല്‍. എന്നാൽ യു.എസ് – ഉത്തരകൊറിയ യുദ്ധം ഏതു നിമിഷവും തുടങ്ങിയേക്കാമെന്ന് ചൈന മുന്നറിയിപ്പ് നൽകി. അമേരിക്കയ്ക്ക് എതിരെ ഉത്തര കൊറിയ, റഷ്യ അടക്കമുള്ള രാഷ്ട്രങ്ങൾ നടത്തുന്ന പടപ്പുറപ്പാട് മൂന്നാം ലോക മഹായുദ്ധത്തിനുള്ള കാരണമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.

0Shares