
നവജാതശിശുവിനെ ജീവനോടെ കുഴിച്ചുമൂടാൻ ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. കരിംനഗർ സ്വദേശികളായ രണ്ടുപേരാണ് പിടിയിലായത്. ഹൈദരാബാദിലെ ജൂബിലി ബസ് സ്റ്റാൻഡിന്‍റെ സമീപം ബാഗുമായി എത്തിയ ഇവർ ഗ്രൗണ്ടിൽ കുഴിയുണ്ടാക്കുന്നതു കണ്ട് സംശയം തോന്നിയ ഓട്ടോ ഡ്രൈവർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.തുടർന്ന് പോലീസ് സംഭവ സ്ഥലത്തെത്തി.

ബാഗ് പരിശോധിച്ചപ്പോൾ കുഞ്ഞിനെ കണ്ടെത്തി.കുഞ്ഞ് തങ്ങളുടെ കൊച്ചുമകളാണെന്നും പ്രസവ ശസ്ത്രക്രിയയിലുണ്ടായ അപാകതമൂലം മരിച്ചെന്നും മൃതദേഹം പൊതുവാഹനങ്ങളിൽ കയറ്റാത്തതിനാൽ ബാഗിലാക്കി കുഴിച്ചിടാൻ കൊണ്ടു വന്നതാണെന്നും ഇവർ പോലീസിനോട് പറഞ്ഞു.
എന്നാൽ ബാഗ് തുറന്ന് പരിശാധിച്ച പോലീസിന് കുഞ്ഞിന് ജീവനുണ്ടെന്നു മനസ്സിലായതോടെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.
