നരേന്ദ്ര മോഡി വിനാശകാരിയായ ഭരണാധികാരി; സ്വതന്ത്ര ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ അഴിമതി നോട്ടുനിരോധനം: മന്‍മോഹന്‍ സിങ്

  • Post category:news
  • Reading time:1 min read
You are currently viewing നരേന്ദ്ര മോഡി വിനാശകാരിയായ ഭരണാധികാരി; സ്വതന്ത്ര ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ അഴിമതി  നോട്ടുനിരോധനം: മന്‍മോഹന്‍ സിങ്

ന്യൂഡല്‍ഹി: ഇന്ത്യയിൽ ഊഹിക്കാന്‍ കഴിയുന്നതിലപ്പുറം അഴിമതിയാണ്​ മോദിയുടെ ഭരണക്കാലയളവിൽ സംഭവിച്ചതെന്നും മുൻ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. സ്വതന്ത്ര ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ അഴിമതിയായിരിക്കും നോട്ടുനിരോധനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പി.ടി.ഐക്ക്​ അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ്​ മൻമോഹൻ സിങ് മോഡി സർക്കാരിനെതിരെ​ ആഞ്ഞടിച്ചത്​. ഉത്തരവാദിത്വമില്ലായ്മയുടെ ആകെത്തുകയാണ് നരേന്ദ്ര മോഡി സര്‍ക്കാറിൻെറ കഴിഞ്ഞ അഞ്ചു വര്‍ഷം ​.

കഴിഞ്ഞ അഞ്ച്​ വർഷത്തെ നരേന്ദ്ര മോഡിയുടെ ഭരണം ഇന്ത്യയിലെ യുവാക്കൾക്കും കർഷകർക്കും കച്ചവടക്കാർക്കും അങ്ങേയറ്റം ക്ലേശകരവും വിനാശകരവുമായ അനുഭവമാണ്​ സമ്മാനിച്ചതെന്ന്​ മൻമോഹൻ സിങ് കുറ്റപ്പെടുത്തി ​. ഈ ഭരണം രാജ്യത്തെ സകല ജനാധിപത്യ സ്ഥാപനങ്ങൾക്കും അങ്ങേയറ്റം ക്ലേശകരമായ അനുഭവമാണ്​ നൽകിയത്​​. 1990ലെ ഇന്ത്യയുടെ സാമ്പത്തിക നവീകരണത്തിൻെറ ശിൽപിയെന്നറിയപ്പെടുന്ന മൻമോഹൻ സിങ്​ നിലവിലെ ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയെ ഉദ്ധരിച്ച്​ മോഡി സർക്കാരിനെ പരിഹസിച്ചു. നിലവിൽ സാമ്പത്തിക മേഖലയിൽ രാജ്യം നേരിടുന്ന മെല്ലെപ്പോക്കിന്​ കാരണക്കാരൻ മോഡി സർക്കാരാണെന്നും​ അദ്ദേഹം പറഞ്ഞു.

യു.പി.എ സര്‍ക്കാര്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്​. എന്നാല്‍ മോഡി സര്‍ക്കാര്‍ തങ്ങള്‍ക്കെതിരായ അഴിമതി ആരോപണങ്ങള്‍ വിശദീകരിക്കാന്‍ തയാറായിട്ടില്ല. കൂട്ടായ വളര്‍ച്ചയില്‍ വിശ്വാസമില്ലാത്ത ബി.ജെ.പിക്ക് പുറത്തേക്കുള്ള വഴി കാണിച്ചു കൊടുക്കണമെന്നും സിങ് പറഞ്ഞു.

0Shares