ചെന്നൈ: ദക്ഷിണേന്ത്യന്‍ സിനിമയിലെ താരറാണി നയന്‍താരയും സംവിധായകന് വിഘ്നേഷും വിവാഹിതരായി. വിവാഹ വാര്‍ത്ത വളരെ രഹസ്യമായിട്ടാണ് സൂക്ഷിച്ചിരിക്കുന്നതെന്നും രണ്ടു മാസം മുമ്പ് വളരെ ലളിതമായ ചടങ്ങിലാണ് വിവാഹം ഒരുക്കിയതെന്നുമാണ് പുറത്തുവന്ന റിപ്പോര്‍ട്ട്.

വിവാഹ വാര്‍ത്തയെക്കുറിച്ച് ഇരുവരും പ്രതികരിച്ചിട്ടില്ല. നിലവില്‍ തെന്നിന്ത്യന്‍ ചലിച്ചിത്ര ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമാണ് നയന്‍സ്. കരാര്‍ ഒപ്പിട്ട സിനിമയെ ബാധിക്കുന്നതിനാലാണ് വിവാഹകാര്യം രഹസ്യമായി വച്ചിരിക്കുന്നതെന്നാണ് സൂചന.
