നടിയെ ആക്രമിച്ച, പ്രമുഖനായ ആ നടൻ ബംഗാളിയോ..? സന്തോഷ് പണ്ഡിറ്റിന്റെ ഫേസ് ബുക്ക് പോസ്റ്റ് ചർച്ചയാകുമ്പോൾ.

  • Post category:news
  • Reading time:1 min read
You are currently viewing നടിയെ ആക്രമിച്ച, പ്രമുഖനായ ആ നടൻ ബംഗാളിയോ..? സന്തോഷ് പണ്ഡിറ്റിന്റെ ഫേസ് ബുക്ക് പോസ്റ്റ് ചർച്ചയാകുമ്പോൾ.


കൊച്ചി : നടി പീഡിപ്പിക്കപ്പെട്ട സംഭവത്തിനെതിരെ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്. ഫേസ് ബുക്ക് പോസ്റ്റിലൂടെയായിരുന്നു സന്തോഷ് പണ്ഡിറ്റ് പ്രതികരിച്ചത്. സംഭവത്തില്‍ നടിക്ക് എത്രയും പെട്ടന്ന് നീതി കിട്ടണമെന്നും ചാനല്‍ ചര്‍ച്ചകളും, ഊഹാപോഹങ്ങളും കണ്ടു മടുത്തു എന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. യഥാര്‍ത്ഥ പ്രതികളെ ഉടന്‍ പോലീസ് അറസ്റ്റ് ചെയ്യുമെന്ന് പ്രതിഷിക്കുന്നതായും സന്തോഷ് പണ്ഡിറ്റ് ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഇതിനു പുറമെ മറ്റൊന്നുകൂടി ഓർമിപ്പിച്ചുകൊണ്ടായിരുന്നു പണ്ഡിറ്റിന്റെ ഫേസ് ബുക്ക് പോസ്റ്റ് അവസാനിച്ചത്. അത് ഇങ്ങനെയായിരുന്നു.

പ്രമുഖനായ നടനെ കുറിച്ചുമാത്രം സംസാരിക്കുന്ന തിരക്കിനിടെ നഴ്‌സുമാരുടെ ന്യായമായ അവകാശത്തിനു വേണ്ടിയുള്ള സമരവും,ജി.എസ്.ടിയുടെ മറവില്‍ ചിലര്‍ നടത്തുന്ന കൊള്ള ലാഭത്തിന്റെ വാര്‍ത്തയും ഉള്‍പ്പെടെയുള്ളവ ചര്‍ച്ച ചെയ്യുവാന്‍ ആര്‍ക്കും സമയമില്ലെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

ഫേസ് ബുക്ക് പോസ്റ്റിലെ പ്രധാന വരികൾ:   പ്രമുഖ നടിക്കു എത്രയും പെട്ടെന്ന് നീതി കീട്ടണം.. യഥാര്‍ത്ഥ പ്രതികളെ പോലീസ് ഉടനെ അറസ്റ്റ് ചെയ്യും എന്നു കരുതുന്നു.. രാവിലെ മുതല്‍ രാത്രി വരെയുള്ള ചാനല്‍ ചര്‍ച്ചകളും , നിഴലുനോക്കി വെടിവെക്കുന്ന ഊഹാപോഹങ്ങളും , കണ്ടു മടുത്തു ( ഈശ്വരാ ആ പ്രതി പ്രമുഖനായ വല്ല ബംഗാളിയും ആകല്ലേ എന്ന് പ്രാര്‍ത്ഥിക്കുന്നു.!..)

0Shares