പള്‍സര്‍ സുനിയുടെ പള്‍സ് പോയി: നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പോലീസ് കണ്ടെടുത്തു.

  • Post category:news
  • Reading time:1 min read
You are currently viewing പള്‍സര്‍ സുനിയുടെ പള്‍സ് പോയി: നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പോലീസ് കണ്ടെടുത്തു.

കൊച്ചി: കൊച്ചിയില്‍ യുവ നടിയെ ലൈംഗീക ആക്രമണത്തിനിരയാക്കുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് അന്വേഷണസംഘം കണ്ടെടുത്തു. പള്‍സര്‍ സുനിയുടെ അഭിഭാഷകന്റെ കൈവശത്ത് നിന്നാണ് മെമ്മറി കാര്‍ഡ് കണ്ടെത്തിയത്. പള്‍സര്‍ സുനി ഒളിവില്‍ പോകുന്നതിന് മുന്‍പാണ് ഈ മെമ്മറി കാര്‍ഡ് അഭിഭാഷകന്റെ കൈവശം നല്‍കിയത്. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ നുണപരിശോധനയ്ക്കു വിധേയനാക്കണമെന്ന് പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, നുണപരിശോധനയ്ക്ക് തയ്യാറല്ലെന്ന് പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ ആലുവ കോടതിയെ അറിയിച്ചു. സുനി, വിജീഷ് എന്നിവരുടെ കസ്റ്റഡി കാലാവധി അഞ്ചു ദിവസം കൂടി നീട്ടി കോടതി ഉത്തരവിടുകയും ചെയ്തു. നടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് വ്യക്തമാകാന്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് പോലീസ് കോടതിയെ അറിയിച്ചിരുന്നു.

0Shares