
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിമര്‍ശനവുമായി രണ്ടാം പ്രതി മാര്ട്ടിന്. മഞ്ജു വാര്യര്‍, ശ്രീകുമാര്‍ മേനോന്, രമ്യാ നമ്പീശന്, ലാല്‍ എന്നിവര്‍ ചേര്‍ന്ന് ദിലീപിനെ കുടുക്കാനുണ്ടാക്കിയ കെണിയാണ് നടിയെ ആക്രമിച്ച കേസ് എന്നാണ് മാര്‍ട്ടിന്റെ വിമര്‍ശനം. കോടതിയില്‍ ഹാജരാക്കിയതിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് മാര്ട്ടിന് രൂക്ഷവിമര്‍ശനം അറിയിച്ചരിക്കുന്നത്.

താനുള്‍പ്പെടെയുള്ള നിരപരാധികളെ ചതിച്ചതിന് മഞ്ജു വാര്യര്‍ക്ക് ലഭിച്ച പ്രതിഫലമാണ് മുംബയിലെ ഫ്ളാറ്റും ഒടിയനിലെ വേഷവുമെന്നും മാര്ട്ടിന് വ്യക്തമാക്കി. സത്യസന്ധമായ കാര്യമാണ് തനിക്ക് കോടതിയില്‍ പറയാനുള്ളതെന്നും കോടതിയില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും നീതി ലഭിക്കുമെന്നും മാര്ട്ടിന് പറഞ്ഞു.
നടിയെ ആക്രമിച്ച കേസില്‍ പ്രതികള്‍ക്ക് നല്കാവുന്ന രേഖകള്‍ എതെല്ലാമാണെന്ന് വ്യക്തമാക്കണമെന്ന് കോടതി പ്രോസിക്യൂഷനോട് ചോദിച്ചിരുന്നു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പ്രോസിക്യൂഷനോട് ഇതുസംബന്ധിച്ച വിവരം അറിയിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. രേഖകള്‍ നല്കാനായില്ലെങ്കില് വ്യക്തമായ കാരണം അറിയിക്കണമെന്നും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.കേസ് ഏപ്രില്‍ പതിനൊന്നിലേക്ക് മാറ്റിവെച്ചു.
