
മലയാളത്തിലെ യുവ നടിമാരെ വിളിച്ചും വാട്ട്സ് ആപ് സന്ദേശമയച്ചും നാളുകളായി ശല്യപ്പെടുത്തിയ സംഭവത്തില്‍ മലപ്പുറം സ്വദേശി പിടിയിൽ. സിനിമാനടി സനുഷയുടെ സഹോദരനും ബാലനടനുമായ സനൂപ് സന്തോഷിന്റെ പേരില്‍ വ്യാജ വാട്സാപ്പ് അക്കൗണ്ടുണ്ടാക്കി നടികളെ മൊബൈലില്‍ വിളിച്ച് സംസാരിച്ച സംഭവത്തിലാണ് മലപ്പുറം പൊന്നാനി സ്വദേശി രാഹുല്‍ പിടിയിലായത്.
ബാലനടന് തങ്ങളെ വിളിച്ച് അനാവശ്യം പറയുന്നതായി ഒരു കൂട്ടം നടിമാര്‍ നടിയോട് പരാതി പറഞ്ഞതിനെത്തുടർന്ന് ഫോണ്‍ നമ്പർ പരിശോധിച്ചപ്പോഴാണ് ഇത് തന്റെ അനിയന് അല്ലെന്ന് നടിക്ക് മനസ്സിലായത്. തുടര്‍ന്ന് സനൂപിന്റെ പിതാവ് സന്തോഷ് കണ്ണൂര്‍ എസ്.പിക്ക് പരാതി നല്കി. കേസ് ടൗണ്‍ പോലീസിന് കൈമാറി. എന്നാൽ നമ്പർ അന്വേഷിച്ചതോടെ മലപ്പുറത്തെ ഒരു യുവാവിലെത്തി.

എന്നാല്‍ ഇയാള്‍ ശാരീരിക പ്രശ്നമായി വീട്ടിലാണെന്നും വീട് മാറുന്നതിനിടെ സിം കാര്‍ഡ് നഷ്ടമായെന്നും ബോധ്യമായി.എന്നാൽ അന്വേഷണ സംഘം സ്ഥിരം ലൊക്കേഷന്‍ പിന്തുടര്ന്നതോടെയാണ് പത്തൊമ്പതുകാരനിലേക്ക് എത്തിയത്. പത്താം ക്ലാസ് തോറ്റതോടെ വീട്ടില്‍ തന്നെ ഒതുങ്ങിയ ഇയാള്‍ ആക്ഷേപഹാസ്യ സീരിയലിലെ അവതാരകയായ നടിയെയും ‘പാല് പല്ല് കൊഴിഞ്ഞ പ്രായം’ അന്വേഷിച്ചു സ്ഥിരമായി വിളിച്ചിരുന്നു. ഇതിന് വഞ്ചിയൂര്‍ പോലീസില്‍ പരാതിപ്പെട്ടെങ്കിലും അന്വേഷണം എങ്ങും എത്തിയിരുന്നില്ല.
റിയാലിറ്റി ഷോകളിലെ പെണ്‍കുട്ടികളെയും വിളിച്ച് ഇതേ ചോദ്യം ചോദിച്ചിരുന്നു. ബാലനടന്റെ പേരില്‍ വാട്ട്സ്ആപ്പ് അക്കൗണ്ടുമെടുത്തായിരുന്നു തട്ടിപ്പ്.സിനിമാക്കാരുമായി സൗഹൃദം കൂടാന്‍ ചെയ്തതാണെന്ന് ചോദ്യം ചെയ്യലിനിടെ ഇയാള്‍ പറഞ്ഞു. വാട്സാപ്പ് അക്കൗണ്ടില്‍ സനുഷയോടൊപ്പമുള്ള സനൂപിന്റെ ഫോട്ടോയാണ് പ്രൊഫൈല്‍ ആക്കിയിരുന്നത്. നടികളോട് മോശമായി പെരുമാറിയതായി പരാതികളില്ല. മഞ്ജു പിള്ള, റിമി ടോമി തുടങ്ങിയവരെയാണ് അവസാനം വിളിച്ചത്.
