മുംബൈ: വിദ്യാ ബാലന് ചിത്രം ബീഗം ജാനിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി. കയ്യില്‍ ഒരു ഹുക്ക പൈപ്പും അരികിലൊരു തോക്കുമായി ഇരിക്കുന്ന വിദ്യയെയാണ് പോസ്റ്ററില്‍ കാണാനാകുക. എന്റെ ശരീരം, എന്റെ വീട്, എന്റെ രാജ്യം, എന്റെ നിയമം എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ശ്രിജിത്ത് മുഖര്‍ജി സംവിധാനം ചെയ്യുന്ന ‘ബീഗം ജാന്‍’ എന്ന ചിത്രത്തില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്ധിയുടേയും വിഭജനത്തിന്റേയും കാലഘട്ടത്തില്‍ നിന്നാണ് കഥ പറയുന്നത്.

ചിത്രത്തില്‍ പഞ്ചാബിലെ ഒരു വേശ്യാലയം നടത്തിപ്പുകാരിയായ ബീഗം ജാന്‍ എന്ന കഥാപാത്രമായിട്ടാണ് വിദ്യാ ബാലന് എത്തുന്നത്. മഹേഷ് ഭട്ട്, മുകേഷ് ഭട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഗുആഹര് ഖാന്, ഇള അരുണ്‍, പല്ലവി ഷര്‍ദ, നസറുദ്ദിന്‍ ഷാ എന്നിവരാണ് ചിത്രത്തിലെ മറ്റഭിനേതാക്കള്‍. ചിത്രം ഏപ്രില്‍ 14 ന് പ്രദര്‍ശനത്തിനെത്തും.