നടി ആക്രമിക്കപ്പെട്ട കേസ്; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിന്‍റെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

  • Post category:news
  • Reading time:1 min read
You are currently viewing നടി ആക്രമിക്കപ്പെട്ട കേസ്; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിന്‍റെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നടൻ ദിലീപ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. ഇതേ ആവശ്യം മുൻപ് സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്താണ് ഡിവിഷന്‍ ബെഞ്ചില്‍ ദിലീപ് അപ്പീൽ നൽകിയത്.
തനിക്കെരെയുള്ള തെളിവുകൾ അന്വേഷണ സംഘം കെട്ടിച്ചമച്ചതാണെന്നും അത് തെളിയിക്കാൻ കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്നുമാണ് ദിലീപിന്‍റെ ആവശ്യം.

എന്നാൽ ഏത് അന്വേഷണ ഏജൻസി അന്വേഷിക്കണമെന്നാവശ്യപ്പെടാൻ പ്രതിക്ക് അവകാശമില്ലെന്നും വിചാരണ വൈകിപ്പിക്കാനുളള ശ്രമത്തിന്‍റെ ഭാഗമാണ് ഹർജിയെന്നുമാണ് സംസ്ഥാന സർക്കാ‍ര്‍ വാദിക്കുന്നത്. അതേസമയം, നടിയെ ആക്രമിച്ച കേസിൽ രഹസ്യ വിചാരണ നടത്താൻ തീരുമാനമായിരുന്നു. കേസ് പരിഗണിക്കുന്ന എറണാകുളം പ്രത്യേക സി.ബി.ഐ കോടതിയുടെതാണ് നിർദ്ദേശം. വിചാരണയ്ക്ക് മുന്നോടിയായുള്ള പ്രാഥമിക വാദം അടച്ചിട്ട കോടതിയിൽ ആരംഭിക്കുകയും ചെയ്തു.

0Shares