അന്തരിച്ച നടന്‍ കെ.എല്‍. ആന്റണിയുടെ സംസ്‌കാരം ഞായറാഴ്ച

  • Post category:news
  • Reading time:1 min read
You are currently viewing അന്തരിച്ച നടന്‍ കെ.എല്‍. ആന്റണിയുടെ സംസ്‌കാരം ഞായറാഴ്ച

കൊച്ചി: പ്രമുഖ നാടക നടന്‍ കെ.എല്‍. ആന്റണി(70) ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചു. ഫോര്‍ട്ട് കൊച്ചി സ്വദേശിയാണ്. ഏറെ ശ്രദ്ധിക്കപ്പെട്ട മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലെ ചാച്ചന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെയായിരുന്നു ശ്രദ്ധ നേടിയത്.
ചങ്ങല, അഗ്‌നി, കുരുതി, ഇരുട്ടറ, തുടങ്ങിയ നാടകങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിരുന്നു. ജോര്‍ജേട്ടന്‍സ് പൂരം, ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള, ഗപ്പി തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.കൊച്ചിന്‍ കലാകേന്ദ്രം എന്ന നാടക സമിതി രൂപീകരിച്ചു നാടകത്തെ പരിപോഷിപ്പിക്കുന്നതിന് ഏറെ അദ്ധ്വാനിച്ചിരുന്നു. രാജന്‍ കൊലക്കേസിനെ ആധാരമാക്കി അടിയന്തരാവസ്ഥക്കാലത്ത് അദ്ദേഹമെഴുതിയ ഇരുട്ടറ എന്ന നാടകം ഏറെ ശ്രദ്ധിക്കപ്പെടുകയും വിവാദമാവുകയും ചെയ്തിരുന്നു. നാടകനടി ലീനയാണ് ഭാര്യ. പത്രപ്രവര്‍ത്തകന്‍ ലാസര്‍ ഷൈന്‍, അമ്പിളി, നാന്‍സി എന്നിവര്‍ മക്കളാണ്.

0Shares