നഗ്ന ഫോട്ടോകള്‍ പ്രചരിപ്പിക്കുന്നു: യോഗിക്കെതിരെ ഗുരുതര ആരോപണവുമായി യുവതി.

  • Post category:news
  • Reading time:1 min read
You are currently viewing നഗ്ന ഫോട്ടോകള്‍ പ്രചരിപ്പിക്കുന്നു: യോഗിക്കെതിരെ ഗുരുതര ആരോപണവുമായി യുവതി.

ന്യൂഡല്‍ഹി: സാമൂഹ്യമാധ്യമങ്ങള്‍ വഴി തന്റെ നഗ്ന ഫോട്ടോകള്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രചരിപ്പിക്കുന്നതായി യുവതിയുടെ പരാതി. അസം സ്വദേശിയായ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെടുന്ന ലക്ഷ്മി ഓറാങ് എന്ന സ്ത്രീയാണ് പരാതിക്കാരി. ആദിത്യനാഥിനും അസമില്‍നിന്നുള്ള ബി.ജെ.പി എം.പി രാം പ്രസാദ് ശര്‍മയ്ക്കും എതിരായാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. 10 വര്‍ഷം മുന്‍പ് ഗുവാഹാത്തിയില്‍ ഒരു സമരത്തിനിടെ പകര്‍ത്തിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചതായാണ് ആരോപണം. വിവരസാങ്കേതികവിദ്യാ നിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തി സബ്ഡിവിഷണല്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റിനാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

ഇത്തരമൊരു പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തതായി രാംപ്രസാദ് ശര്‍മ സ്ഥിരീകരിച്ചു. എന്നാല്‍ യുവതിയ്ക്ക് നീതി ലഭ്യമാക്കുന്നതിനാണ് അങ്ങനെ ചെയ്തതെന്നും താന്‍ പോസ്റ്റ് ഷെയര്‍ ചെയ്യുക മാത്രമായിരുന്നെന്നും അഭിപ്രായ പ്രകടനമൊന്നും നടത്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഒറാങ്ങിന്റെ ചിത്രം പോസ്റ്റ് ചെയ്ത ഫെയ്സ്ബുക്ക് അക്കൗണ്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പേരില്‍ വ്യാജമായി ഉണ്ടാക്കിയതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് എ.ഡി.ജി.പി പല്ലബ് ഭട്ടാചാര്യ പറഞ്ഞു. യുപി പോലീസുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

0Shares