ധോണിയുഗം അവസാനിച്ചു; ഇനി കോഹ്ലിയുഗം: വിരാട് കോഹ്ലി ക്യാപ്റ്റനായ ആദ്യ കളി ഇന്ന്.

  • Post category:news
  • Reading time:1 min read
You are currently viewing ധോണിയുഗം അവസാനിച്ചു; ഇനി കോഹ്ലിയുഗം: വിരാട് കോഹ്ലി ക്യാപ്റ്റനായ ആദ്യ കളി ഇന്ന്.

പൂനെ: ധോണി വിരമിച്ചതിനു ശേഷം ടീം ഇന്ത്യയുടെ ക്യാപ്റ്റനായി വിരാട് കോഹ്ലിയുടെ ആദ്യ കളി പൂനെയില്‍ ഇന്ന് ആരംഭിക്കുന്ന ഇന്ത്യ- ഇംഗ്ലണ്ട് ഏകദിന പരമ്പരയില്‍. പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 1.30നാണ് കളി ആരംഭിക്കുന്നത്. ഏകദിന ക്യാപ്റ്റനായി വിരാട് കോഹ്ലി അരങ്ങേറുന്ന ആദ്യ രാജ്യാന്തര മല്‍സരമാണിത്.ഇനി ഏകദിനപരമ്പരയിലും ടെസ്റ്റ് പരമ്പരയിലും 20-20 യിലും ഇന്ത്യന്‍ ടീമിനെ നയിക്കാനുള്ള
ചെങ്കോല്‍ വീരാട് കോഹ്ലിയുടെ കൈയ്യിലെത്തിയതിനു ശേഷമുള്ള ആദ്യ കളിയാണിത്.

അടുത്ത കാലത്തായി കളര്‍ ജേഴ്സിയില്‍ അത്ര നല്ല പ്രകടനമല്ല ഇന്ത്യ കാഴ്ച്ച വയ്ക്കുന്നത്. പുതു വര്‍ഷത്തില്‍ പുതിയ നായകന്റെ കീഴില്‍ ഇന്ത്യയ്ക്ക്‌നേട്ടം കൈവരിക്കാനാകുമെന്ന് പ്രതീക്ഷിക്കാം. ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ അനായാസം ജയിച്ചെങ്കിലും ഏകദിന പരമ്പരയില്‍ കരുതലോടെയുള്ള കളിയായിരിക്കും ഇന്ത്യ കാഴ്ച്ച വയ്ക്കുന്നത്. അമിത് മിശ്ര, അജിങ്ക്യെ രഹാനെ, ഭുവനേശ്വര്‍ കുമാര്‍, മനീഷ് പാണ്ഡെ എന്നിവരെ ഒഴിവാക്കി ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, വിരാട് കോഹ്ലി, എംഎസ് ധോണി, യുവരാജ് സിങ്ങ്, കേദര്‍ ജാദവ്, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, ജസ്പ്രീത് ബുംറ, ഉമേഷ് യാദവ് എന്നിവര്‍ ഇന്ത്യന്‍ ടീമില്‍ ഏകദിനത്തില്‍ അവസാന ഇലവനില്‍ ഇടം പിടിച്ചു.

0Shares