ദ്യശ്യമാധ്യമങ്ങളില്‍ ഗഭനിരോധന ഉറകളുടെ പരസ്യം രാത്രി 11നും പുലര്‍ച്ചെ അഞ്ചിനും ഇടയില്‍മാത്രം ആക്കണം; അഡ്വവര്‍ടൈസിങ് സ്റ്റാന്‍ഡേര്‍സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം തേടി

  • Post category:news
  • Reading time:1 min read
You are currently viewing ദ്യശ്യമാധ്യമങ്ങളില്‍ ഗഭനിരോധന ഉറകളുടെ പരസ്യം രാത്രി 11നും പുലര്‍ച്ചെ അഞ്ചിനും ഇടയില്‍മാത്രം ആക്കണം; അഡ്വവര്‍ടൈസിങ് സ്റ്റാന്‍ഡേര്‍സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം തേടി

ന്യൂഡല്‍ഹി: ദ്യശ്യമാധ്യമങ്ങളില്‍ ഗഭനിരോധന ഉറകളുടെ പരസ്യചിത്രം രാത്രി 11നും പുലര്‍ച്ചെ അഞ്ചിനും ഇടയില്‍ മാത്രമായി സംപ്രേക്ഷണം ചെയ്യുന്നതിന്റെ സാധ്യത തേടി അഡ്വവര്‍ടൈസിങ് സ്റ്റാന്‍ഡേര്‍സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ. രാജ്യത്തെ പരസ്യരംഗത്തെ നിയന്ത്രിക്കുന്ന സന്നദ്ധത സംഘടനയായ എ.എസ്‌.സി.ഐയാണ് കേന്ദ്ര സര്‍ക്കാറിനെയാണ് സമീപിച്ചത്. മുതിര്‍ന്നവര്‍ക്ക് മാത്രമായി ഇത്തരം പരസ്യങ്ങളുടെ സമയം ക്രമീകരിക്കണമെന്നും വിവിധ പരാതികളില്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ടാണ് എ.എസ്‌.സി.ഐ കേന്ദ്രത്തെ സമീപിച്ചത്.

പ്രമുഖ ബോളിവുഡ് നടിയായ സണി ലിയോണ്‍ അഭിനയിച്ച കോണ്ടത്തിന്റെ പരസ്യചിത്രം ഉള്‍പ്പെടെയുളളവ ഉദാഹരണങ്ങളായി ചൂണ്ടികാണിച്ചാണ് പരാതികള്‍ ഏറെയും ലഭിച്ചിരിക്കുന്നത്. പക്ഷിമൃഗാദികളെ സംബന്ധിച്ച് സംശയങ്ങള്‍ ചോദിക്കേണ്ട ഇളംപ്രായത്തില്‍ കുട്ടികള്‍ 60 സെക്കന്‍ഡ് നീണ്ടുനില്‍ക്കുന്ന പരസ്യചിത്രം കാണുന്നത് അവരുടെ മാനസിക വളര്‍ച്ചയെ ബാധിക്കുമെന്ന് സണിലിയോണിയുടെ പരസ്യചിത്രത്തെ അടിസ്ഥാനമാക്കി പരാതിയില്‍ പറയുന്നു. നേരത്തെയും ഇത്തരം ആശങ്കകള്‍ പങ്കുവെച്ച് സംഘപരിവാര്‍ സംഘടനകളും സണിലിയോണിയുടെ പരസ്യത്തിന് എതിരെ രംഗത്തുവന്നിരുന്നു.

കുടുംബവുമായി ടി.വിയ്ക്ക് മുന്‍പിലിരിക്കുന്ന സമയത്ത് ഇത്തരം പരസ്യങ്ങള്‍ വരുന്നത് കുടുംബ ബന്ധങ്ങളുടെ മഹത്വത്തിന് കോട്ടം വരുത്തുന്നതായി കാണിച്ച് നിരവധി ഉപഭോക്താക്കള്‍ പരാതി നല്‍കിയതായി എ.എസ്‌.സി.ഐ വ്യക്തമാക്കി. എയ്ഡ്‌സ് തടയുന്നതിനുളള സുരക്ഷിത മാര്‍ഗമെന്ന നിലയില്‍ കോണ്ടം ഉപയോഗിക്കാനുളള ഉപദേശം ഇന്ന് സര്‍വ സാധാരണമാണ്. ഇത്തരം ഉപദേശങ്ങള്‍ക്ക് ബദലായി വിശ്വാസൃതയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കണമെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി അഭിപ്രായപ്പെട്ടു.

0Shares