ദുബൈയില്‍ പ്രസവാവധി മൂന്നുമാസമായി വര്‍ദ്ധിപ്പിച്ചു.

  • Post category:news
  • Reading time:1 min read
You are currently viewing ദുബൈയില്‍ പ്രസവാവധി മൂന്നുമാസമായി വര്‍ദ്ധിപ്പിച്ചു.

ദുബൈ: ദുബൈ സര്‍ക്കാരിന്റെ കീഴില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ശമ്പളത്തോടെ പ്രസവാവധി മൂന്നുമാസമായി വര്‍ദ്ധിപ്പിച്ച് നല്‍കി ദുബൈ മന്ത്രാലയം. ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് പ്രസവാവധി മൂന്നുമാസമായി വര്‍ദ്ധിപ്പിച്ചത്.

 

നിലവില്‍ പ്രസവാവധി രണ്ടുമാസമാണ്. കുഞ്ഞിന് 1 വയസ്സാകുന്നത് വരെ രണ്ടു മണിക്കൂര്‍ നേരത്തെ ജോലി സ്ഥലത്തു നിന്നും പോകാനും സ്വദേശി വനിതകള്‍ക്ക് അനുവാദമുണ്ട്. സ്ത്രീ ശാക്തീകരണവും തുല്യതയും ഉറപ്പാക്കുന്നതിനാണ് യു.എ.ഇ മുന്നോട്ട് കൊണ്ടുവന്ന ഈ നടപടി ദുബൈയും അംഗീകരിച്ചത്.

0Shares