ദുബായ്: ഗതാഗത നിയമങ്ങള്‍ പാലിക്കാതെ വാഹനമോടിക്കുന്നവര്‍ക്ക് ഇരട്ടി പിഴ ഈടാക്കാനൊരുങ്ങി ദുബായ് അധികൃതര്‍. ജൂണ്‍ ഒന്നുമുതല്‍ പുതിയ ശിക്ഷ നടപ്പാക്കി തുടങ്ങും. വേഗപരിധിക്ക് മുകളില്‍ വാഹനമോടിക്കുന്നവരെ ലക്ഷ്യം വെച്ചാണ് പിഴ ഈടാക്കുന്നത്. 60kmph വേഗപരിധിക്ക് മുകളില്‍ വാഹനമോടിച്ചാല്‍ 1000, 2000 ഡോളര്‍ പിഴ കൊടുക്കേണ്ടിവരും. നിലവില്‍ 900 ഡോളര്‍ ആണ് ഈടാക്കുന്നത്. 80kmph വേഗപരിധിക്ക് മുകളില്‍ വാഹനമോടിച്ചാല്‍ 3000 ഡോളര്‍ പിഴയും ഈടാക്കുന്നതായിരിക്കും. 50kmph വേഗപരിധിയാണെങ്കില് അത് തെറ്റിക്കുന്നവര്‍ക്ക് 1000 ഡോളര്‍ പിഴ ഈടാക്കും.

കൂടാതെ ചുവന്ന സിഗ്നല്‍ മറികടന്നാല്‍ 800 മുതല്‍ 1000 രൂപ വരെ പിഴ ചുമത്തും. അനിയന്ത്രിത പാര്‍ക്കിംഗിന് 500 മുതല്‍ 1000 ഡോളര്‍ വരെ കൊടുക്കേണ്ടി വരും. ദുബായില്‍ നിയമങ്ങള്‍ കര്‍ശനമാണെങ്കിലും ചില ഡ്രൈവര്‍മാര്‍ അത് പാലിക്കാറില്ല. ഇതുമൂലം അപകടങ്ങള്‍ ഉണ്ടാകുന്നതായി അധികൃതര്‍ വ്യക്തമാക്കുന്നു. ഇത്തരക്കാരെ ലക്ഷ്യമിട്ടാണ് പുതിയ ശിക്ഷ നടപ്പാക്കുന്നതെന്ന് ദുബായ് പോലീസ് പറഞ്ഞു.