ദിവ്യ എസ്. അയ്യരുടെ ഫോട്ടോ ദുരുപയോഗം ചെയ്തിട്ടില്ല; സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തക്കെതിരെ സ്മാര്‍ട്ട് വേ കമ്പനി

  • Post category:news
  • Reading time:1 min read
You are currently viewing ദിവ്യ എസ്. അയ്യരുടെ ഫോട്ടോ ദുരുപയോഗം ചെയ്തിട്ടില്ല; സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തക്കെതിരെ സ്മാര്‍ട്ട് വേ കമ്പനി

തിരുവനന്തപുരം: തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ്. അയ്യരുടെ ഫോട്ടോ ഉപയോഗിച്ച് കമ്പനിയുടെ പ്രചാരണത്തിന് ഉപയോഗിക്കുന്നു എന്ന വ്യാജവാര്‍ത്തക്കെതിരെ സ്മാര്‍ട്ട് വേ കമ്പനി രംഗത്ത്. ദിവ്യ എസ് അയ്യരുടെ ഫോട്ടോ ദുരുപയോഗം ചെയ്തിട്ടില്ല എന്നും. ദിവ്യ എസ്. അയ്യരുടെ ഫോട്ടോ ഉപയോഗിച്ച് സ്മാര്‍ട്ട് വേ കമ്പനിയുടേതെന്ന പേരില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ക്ക് കമ്പനിക്കോ കമ്പനി പ്രതിനിധികള്‍ക്കോ സ്റ്റാഫുകള്‍ക്കോ യാതൊരു ബന്ധവും ഇല്ല.

സബ് കളക്ടര്‍ സ്മാര്‍ട്ട് വേ കമ്പനിയില്‍ അംഗത്വമുണ്ടെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്നും സബ് കളക്ടറെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ ആരോ കെട്ടിച്ചമച്ചതാണ്. കമ്പനിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന തെറ്റായ വാര്‍ത്തകള്‍ കെട്ടിച്ചമയ്ക്കുന്നവര്‍ക്കെതിരെ കമ്പനി നിയമ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇത്തരം പ്രചാരണത്തിനെതിരെ ദിവ്യ എസ്. അയ്യരും പരാതി നല്‍കിയിട്ടുണ്ട്. പേരൂര്‍ക്കട പോലീസിലാണ് സബ് കളക്ടറുടെ പരാതി.

0Shares