തൻ്റെ പ്രണയം വെളിപ്പെടുത്തി മലയാളി ക്രിക്കറ്റ് താരം സഞ്ജു വി.സാംസണ്‍

  • Post category:news
  • Reading time:1 min read
You are currently viewing തൻ്റെ പ്രണയം വെളിപ്പെടുത്തി മലയാളി ക്രിക്കറ്റ് താരം സഞ്ജു വി.സാംസണ്‍

കൊച്ചി; തൻ്റെ പ്രണയം വെളിപ്പെടുത്തിയ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ വിവാഹിതനാവുന്നു. ഏറെ നാളെത്തെ പ്രണയത്തിനോടുവിലാണ് തിരുവനന്തപുരം സ്വദേശിനി ചാരുവുമായി സഞ്ജുവിന്റെ വിവാഹം ഉറപ്പിച്ചത്. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഏറെ കാലത്തിന് ശേഷം അദ്ദേഹം പ്രണയവും വിവാഹവും വെളിപ്പെടുത്തിയത്. 2013 ഓഗസ്റ്റ് 22ന് രാത്രി 11.11നാണ് താന്‍ ആദ്യമായി ചാരുവിന് സന്ദേശം അയച്ചതെന്ന് സഞ്ജു പറഞ്ഞു.കാമുകിക്കൊപ്പമുളള ഒരു ചിത്രം പങ്കുവയ്ക്കാനും ചാരുവുമായി പ്രണയത്തിലാണെന്ന് ലോകത്തോട് വിളിച്ച് പറയാനും കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി താന്‍ കാത്തിരിക്കുകയായിരുന്നുവെന്നും സഞ്ജു വ്യക്തമാക്കി. ഡിസംബര്‍ 22നാണ് സഞ്ജു വിവാഹിതനാവുന്നതെന്നും വിവരമുണ്ട്. ഒരുമിച്ച് സമയം ചെലവഴിച്ച തങ്ങള്‍ക്ക് ഒരുമിച്ച് പൊതു ഇടത്തില്‍ നടക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സഞ്ജു പറഞ്ഞു. തങ്ങളുടെ ഇഷ്ടം സന്തോഷത്തോടെ അംഗീകരിച്ച മാതാപിതാക്കള്‍ക്ക് സഞ്ജു നന്ദിയും വ്യക്തമാക്കിയിട്ടുണ്ട്. മാതൃഭൂമി ന്യൂസ് എഡിറ്റര്‍ ബി രമേശ് കുമാറിന്റെ മകളാണ് ചാരു.

0Shares