തൊഴിലാളികളും വാഹന ഉടമകളും പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് പൂര്‍ണം; റോഡില്‍ സ്വകാര്യ വാഹനങ്ങള്‍ മാത്രം; ജന ജീവിതം സ്തംഭിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing തൊഴിലാളികളും വാഹന ഉടമകളും പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് പൂര്‍ണം; റോഡില്‍ സ്വകാര്യ വാഹനങ്ങള്‍ മാത്രം; ജന ജീവിതം സ്തംഭിച്ചു

തിരുവനന്തപുരം: മോട്ടോര്‍ വാഹന ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികളും വാഹന ഉടമകളും പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് പുരോഗമിക്കുന്നു. 24 മണിക്കൂര്‍ പണിമുടക്കില്‍ ഓട്ടോ, ടാക്‌സി, സ്വകാര്യ ബസുകള്‍, ചരക്ക് കടത്ത് വാഹനങ്ങള്‍ എന്നിവ പങ്കെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സി ജീവനക്കാരും ഇന്ന് പണിമുടക്കുകയാണ്. പണിമുടക്ക് ജനജീവിതത്തെ സാരമായി ബാധിച്ചു. പണിമുടക്കിയ ജീവനക്കാര്‍ നഗരങ്ങളില്‍ പ്രകടനവും നടത്തി.ശമ്പളപരിഷ്‌കരണം നടപ്പിലാക്കുക, വാടകവണ്ടി നീക്കം ഉപേക്ഷിക്കുക, ഡ്യൂട്ടി പരിഷ്‌കാരം പിന്‍വലിക്കുക തുടങ്ങി 16 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ കണ്ണൂര്‍, എംജി, കേരള, ആരോഗ്യ, കാലിക്കറ്റ് സര്‍വ്വകലാശാലകള്‍ മാറ്റിവച്ചിട്ടുണ്ട്. ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ് സപ്ലിമെന്ററി പരീക്ഷ ഒമ്പതാം തീയതിയിലേക്ക് മാറ്റിയിട്ടുണ്ട്.

ചാനല്‍ ആര്‍.ബി വായനക്കാര്‍ക്കായുള്ള സമ്മാന പദ്ധതി(12 ആഗസ്ത്)

പ്രതിവാര ക്വിസ് മല്‍സരത്തിലെ ഈ ആഴ്ചയിലെ ചോദ്യം

ഏറെ വിവാദമായ ‘മീശ’ എന്ന നോവല്‍ എഴുതിയതാര്?

A) സുസ്‌മേഷ് ചന്ദ്രോത്ത്

B) സി.വി ബാലകൃഷ്ണന്‍

C) എസ്. ഹരീഷ്

D) എസ്. രമേശന്‍ നായര്‍

E) ഇവരാരുമല്ല

മല്‍സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹമുള്ളവര്‍ ചെയ്യണ്ടത്; സമ്മാന പദ്ധതിയുടെ ഭാഗമാകുന്നതിന് ആദ്യം ചാനല്‍ ആര്‍.ബിയുടെ channelrb.com എന്ന ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യണം. പിന്നീട് അതിലെ ചോദ്യമുള്‍പ്പെടുന്ന ലിങ്ക് നിങ്ങളുടെ ടൈംലൈനിലേക്കും മറ്റു ഗ്രൂപ്പുകളിലേക്കും ഷെയര്‍ ചെയ്യണം. അതിന് ശേഷം ഫേസ് ബുക്കില്‍ കമെന്റായി ഉത്തരവും നിങ്ങളുടെ പേരും അയക്കണം. കൂടാതെ ഉത്തരം, പേര്, വിലാസമടക്കം 7025274015 എന്ന മൊബൈല്‍ നമ്പറില്‍ ഈമാസം 12 നു രാത്രി 12 മണിക്കകം അയക്കണം. അടുത്ത ദിവസം വിജയിയെ പ്രഖ്യാപിക്കും. പ്രതിവാര ക്വിസ് മല്‍സരത്തില്‍ വിജയികളാകുന്നവര്‍ക്ക് ചാനല്‍ ആര്‍.ബിയുടെ സമ്മാനവും സര്‍ട്ടിഫിക്കറ്റിനൊപ്പം പ്രമുഖ കാര്‍ വിതരണക്കാരായ ആപ്കോ ഹ്യൂണ്ടായ് നല്‍കുന്ന സമ്മാനം ലഭിക്കും. ക്രിക്കറ്റ് ബാറ്റും ബോളും അടങ്ങുന്ന കിറ്റാണ് സമ്മാനം.

കഴിഞ്ഞ ആഴ്ച നടത്തിയ മല്‍സരത്തിലെ വിജയി; കെ ശരത് കുമാര്‍, കരക്കേരു, കാസര്‍കോട്

0Shares