തേജസ് എക്സ്പ്രസ് രണ്ട് മണിക്കൂറിലധികം വൈകിയോടി; യാത്രക്കാർക്ക് നഷ്ടപരിഹാരം 1.62 ലക്ഷം രൂപ

  • Post category:news
  • Reading time:1 min read
You are currently viewing തേജസ് എക്സ്പ്രസ് രണ്ട് മണിക്കൂറിലധികം വൈകിയോടി; യാത്രക്കാർക്ക് നഷ്ടപരിഹാരം 1.62 ലക്ഷം രൂപ

തേജസ് എക്സ്പ്രസ് വൈകിയോടിയതിന് യാത്രക്കാര്‍ക്ക് തിരികെ ലഭിക്കുക ആകെ 1.62 ലക്ഷം രൂപ. രണ്ട് മണിക്കൂറിലധികം തീവണ്ടി വൈകിയോടിയതിന് ഓരോ യാത്രക്കാരനും 250 രൂപ വീതമാണ് നഷ്ടപരിഹാരം നല്‍കുന്നത്.

ഒക്ടോബര്‍ 19-ന് തേജസ് എക്സ്‌പ്രസ് വൈകിയിരുന്നു. ലഖ്‌നൗവില്‍നിന്ന് രാവിലെ 6.10-ന് പുറപ്പെടേണ്ട ട്രെയിന്‍ 9.55-നാണ് തിരിച്ചത്. ഡല്‍ഹിയില്‍ നിന്നും മടങ്ങാന്‍ രണ്ടുമണിക്കൂര്‍ അധികമെടുത്തു. ഇരു യാത്രകളിലുമായി ആയിരത്തോളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. റെയില്‍വേയില്‍ നിന്ന് ഐ.ആര്‍.സി.ടി.സി. ഏറ്റെടുത്ത് നടത്തുന്ന ആദ്യതീവണ്ടിയായ തേജസ് എക്സ്‌പ്രസ് ഒക്ടോബര്‍ ആദ്യമാണ് ഓടിത്തുടങ്ങിയത്.

0Shares